ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി നാരീശക്തി പുരസ്കാരം ലഭിച്ചത് സാക്ഷരതാ മിഷൻ നടത്തിയ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനിയമ്മയ്ക്കാണ്. 96‐ാം വയസ്സിൽ പരീക്ഷയെഴുതിയ കാർത്യായനിയമ്മ സാക്ഷരതാ മിഷൻ നടത്തിയ നാലാം തരം തുല്യതാപരീക്ഷയിലാണ‌് പരീക്ഷാർഥികളിലെ സീനിയർ സിറ്റിസണായ കാർത്യായനിയമ്മ സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന മാർക്കായ 98 നേടിയത‌്. എഴുത്തിൽ കാർത്യായനിയമ്മ 38 മാർക്കുനേടി. വായനയിൽ 30, കണക്കിൽ 30 എന്നിങ്ങനെയാണ‌് മാർക്ക്. ആഗസ‌്ത‌് അഞ്ചിന‌് ഹരിപ്പാട‌് മുട്ടം കണിച്ചനെല്ലൂർ യുപി സ‌്കൂളിലാണ‌് പ്രായത്തിന്റെ അവശതകൾ മറികടന്ന‌് കാർത്യായനിയമ്മയുടെ തുല്യതാ പരീക്ഷയെഴുതിയത‌്. കാർത്യായനിമ്മ പരീക്ഷയെഴുതുന്ന ചിത്രവും വാർത്തയും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചചെയ്യപ്പെട്ടിരുന്നു.
.ഈ പ്രായത്തിലെന്ത് അക്ഷരം എന്നു ചിന്തിച്ചിരിക്കാതെ പുസ്തകം കയ്യിലെടുത്ത ആവേശത്തിനുള്ള ആദരമായി ഞായറാഴ്ച ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്നു കാർത്യായനിയമ്മ നാരീശക്തി പുരസ്കാരം സ്വീകരിക്കും.
Share your comments