<
  1. News

ലോകപ്രശസ്ത കശ്മീര്‍ കുങ്കുമത്തിന് ഭൗമസൂചിക സര്‍ട്ടിഫിക്കറ്റ്

ലോകപ്രശസ്ത കശ്മീര് കുങ്കുമത്തിന് ഭൗമസൂചിക സര്ട്ടിഫിക്കറ്റ് ലഭിച്ചു. ചരിത്രപരം എന്നാണ് ലഫ്റ്റനന്റ് ഗവര്ണ്ണര് ജി.സി.മുര്മു ഇതിനെ വിലയിരുത്തിയത്. ഇതോടെ ലോകവ്യവസായഭൂപടത്തില് ഒരു പ്രത്യേക സ്ഥാനം നേടുകയാണ് കശ്മീര് കുങ്കുമം. നാഷണല് മിഷന് ഓണ് സാഫ്രണ് കൈക്കൊണ്ട നടപടികളിലൂടെ ഈ വര്ഷം കശ്മീരിലെ കുങ്കുമ ഹബ്ബായ പാമ്പോറില്(Pampore) വലിയ വിളവാണ് പ്രതീക്ഷിക്കുന്നത്.

Ajith Kumar V R
Saffron
Saffron

ലോകപ്രശസ്ത കശ്മീര്‍ കുങ്കുമത്തിന് ഭൗമസൂചിക സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചരിത്രപരം എന്നാണ് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ജി.സി.മുര്‍മു ഇതിനെ വിലയിരുത്തിയത്. ഇതോടെ ലോകവ്യവസായഭൂപടത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടുകയാണ് കശ്മീര്‍ കുങ്കുമം. നാഷണല്‍ മിഷന്‍ ഓണ്‍ സാഫ്രണ്‍ കൈക്കൊണ്ട നടപടികളിലൂടെ ഈ വര്‍ഷം കശ്മീരിലെ കുങ്കുമ ഹബ്ബായ പാമ്പോറില്‍(Pampore) വലിയ വിളവാണ് പ്രതീക്ഷിക്കുന്നത്. 411 കോടി രൂപ ചിലവാക്കി 3715 ഹെക്ടറിലാണ് കൃഷി.

കശ്മീര്‍ കുങ്കുമത്തില്‍ മായം ചേര്‍ക്കുന്നത് അവസാനിപ്പിക്കാനും ഉയര്‍ന്ന വില കിട്ടാനും ഇത് സഹായിക്കും. 1600 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കശ്മീര്‍ കുങ്കുമത്തിന് നീളവും വണ്ണവുമുള്ള സ്റ്റിഗ്മയും കടുത്ത ചുവപ്പു നിറവും ഉയര്‍ന്ന അരോമയും കയ്പുമാണുള്ളത്. ഇത് പൂര്‍ണ്ണമായും രാസമുക്തവുമാണ്. അടുത്ത മാസം പണി പൂര്‍ത്തിയാവുന്ന സ്‌പൈസസ് പാര്‍ക്ക് കശ്മീര്‍ കുങ്കുമത്തിന്റെ കയറ്റുമതി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നവീന്‍.കെ.ചൗധരിയും കുങ്കുമ വ്യവസായത്തില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

ഭാരത സര്‍ക്കാരിന്റെ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരമാണ് ഒരു ഉത്പ്പന്നത്തിന് അതിന്റെ ദേശപരമായ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ ഭൗമസൂചിക പദവി നല്‍കുന്നത്. Crocus sativus എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കുങ്കുമത്തിന്റെ പൂവാണ് സുഗന്ധവ്യഞ്ജനമായും മരുന്നായും ഉപയോഗിക്കുന്നത്. തൂക്കം കണക്കാക്കിയാല്‍ ഏറ്റവും വിലപിടിപ്പുള്ള സ്‌പൈസും കുങ്കുമം തന്നെയാണ്.

Kashmir saffron
Kashmir saffron

Kashmir saffron got GI certificate

World famous Kashmir saffron has got the Geographical Indication Certificate. Lieutenant Governor GC Murmu described it as historic. With this, Kashmir saffron is gaining a special place on the world industrial map. The National Mission on Saffron made some initiations and  is expected to harvest a large quantity of saffron in the  saffron hub Pampore in Kashmir this year. The area under cultivation is 3715 ha at a cost of `411 crore.

GI will help to stop the adulteration of Kashmir saffron and get higher prices. Kashmir saffron, which grows at an altitude of 1600 m, has a long and thick stigma, intense red color, high aroma and bitterness. It is completely chemical free. The governor also said that the Spices Park, which will be completed next month, will increase the export potential of Kashmir saffron. Naveen K Chaudhary, Principal Secretary, Agricultural Production, also said that a big change is expected in the saffron business.

The Intellectual Property Act of the Government of India gives a product geographical status due to its  geographical features. Saffron flower, also known scientifically as Crocus sativus, is used as a spice and medicine. Saffron is also the most valuable spice in terms of weight.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തേനീച്ചക്കൃഷിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

English Summary: Kashmir saffron got GI certificate

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds