കാശ്മീർ താഴ്‌വരയിൽ നിന്നുള്ള വിലയേറിയ വിളയായ കുങ്കുമപ്പൂവിന് ഇപ്പോൾ വെള്ളിയേക്കാൾ അഞ്ചിരട്ടി വിലയാണ്. കാശ്മീർ കുങ്കുമപ്പൂവിന് ഭൂമിശാസ്ത്രപരമായ സൂചിക ജിഐ ടാഗ് (GI Tag) ലഭിച്ചതിനെത്തുടർന്ന്, കഴിഞ്ഞ വർഷം കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 2 ലക്ഷം രൂപയിൽ നിന്ന് 3.25 ലക്ഷം രൂപയായി ഉയർന്നു. കാശ്മീർ കുങ്കുമപ്പൂവ് ലോകത്തിലെ തന്നെ ഏക ജിഐ ടാഗ് ചെയ്ത കുങ്കുമപ്പൂവാണ്.
10 ഗ്രാം കുങ്കുമപ്പൂവിന്റെ പാക്കറ്റിന് വില, 47 ഗ്രാം വെള്ളിയുടെ വിലയ്ക്ക് തുല്യമാണ്. ഇപ്പോൾ 10 ഗ്രാം കുങ്കുമപ്പൂവിന്റെ വില 3,250 രൂപയാണ്. കുങ്കുമപ്പൂവിന്റെ വില കൂടുന്നതിന് ജിഐ ടാഗിന്റെ പ്രാധാന്യവും ഒരു മുഖ്യ പങ്ക് വഹിക്കുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവവും ഗുണങ്ങളും അടങ്ങിയ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഒരു അടയാളമാണ് GI ടാഗ്.
കുങ്കുമപ്പൂവ് ബിരിയാണിയ്ക്കും മറ്റനേകം വിഭവങ്ങൾക്കും നിറവും സ്വാദും മണവും നൽകുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്. കശ്മീരി വിളകൾ യഥാർത്ഥ ഉൽപ്പന്നമായി കാണപ്പെടുന്നതിനാൽ, ഇറാനിയൻ കുങ്കുമപ്പൂവിൽ നിന്നുള്ള ആഗോള വിപണിയിലെ മത്സരത്തെ നേരിടാൻ ആഭ്യന്തര സുഗന്ധവ്യഞ്ജനങ്ങളെ ഈ ടാഗ് സഹായിക്കുന്നു. ഇപ്പോൾ യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ കശ്മീരിൽ നിന്നുള്ള കുങ്കുമപ്പൂവ് തിരഞ്ഞെടുക്കാൻ തുടങ്ങിയിരിക്കുന്നു.
കാശ്മീരിൽ കുങ്കുമപ്പൂവിന്റെ ഹെക്ടറിലെ ഉൽപ്പാദനം ഇപ്പോൾ പലമടങ്ങ് വർദ്ധിച്ചു, വിലയിൽ നിരന്തരമായ ഇടിവ് നേരിട്ടിരുന്ന കർഷകർക്ക് ഇത് ആഹ്ലാദം പകരുന്നു. ഇറാനിൽ നിന്നുള്ള കുങ്കുമപ്പൂവ് ഇന്ത്യൻ കുങ്കുമപ്പൂവ് എന്ന് പറഞ്ഞ് ആഗോള വിപണിയിൽ വിൽപ്പന ചെയുന്നത് വളരെയധികം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. എന്നിരുന്നാലും, ഇറാനിയൻ കുങ്കുമപ്പൂവ് ഇന്ത്യൻ കുങ്കുമപ്പൂവ് എന്ന് പറഞ്ഞു വിൽക്കുന്നത് തടയാൻ ജിഐ ടാഗ് വളരെ പ്രയോജനകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: തീ വിലയിൽ തക്കാളി; ഒരു കിലോയ്ക്ക് 162 രൂപ
Pic Courtesy: Pexels.com
Share your comments