കാശ്മീര്‍ ആപ്പിള്‍ ഒമാൻ വിപണിയിലേക്ക്.നവംബര്‍ മുതലാണ് ഒമാന്‍ വിപണിയില്‍ കാശ്മീര്‍ ആപ്പിള്‍ എത്തുന്നത്. കാശ്മീറില്‍ നിന്ന് ഒമാനിലേക്ക് പഴവര്‍ഗങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ലുലു ഗ്രൂപ്പ് തെയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒമാന്‍ വിപണിയില്‍ ആപ്പിള്‍ എത്തുന്നത്.
ആദ്യഘട്ടത്തിൽ കാശ്മീരില്‍ നിന്ന് 200 ടണ്‍ ആപ്പിളാണ് ഒമാനിലേക്ക് കയറ്റി അയയ്‌ക്കുന്നത്. നിലവില്‍ കാശ്മീരില്‍ 3.87 ലക്ഷം ഹെക്ടറില്‍ ഓരോ വര്‍ഷവും 19 ലക്ഷം മെട്രിക് ടണ്‍ ആപ്പിള്‍ കൃഷി ചെയ്യുന്നുണ്ട്.
രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ആപ്പിളിന്റെ 80 ശതമാനവും കൃഷി ചെയ്യുന്നത് കാശ്മീറിലാണ്. ആപ്പിളിന് പുറമേ കാശ്മീരില്‍ നിന്ന് അരി, വാല്‍നട്ട്, പയര്‍വര്‍ഗ്ഗങ്ങള്‍, കുങ്കുമം മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനും ലുലു ഗ്രൂപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തില്‍ ആപ്പിള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യക്ക് അഞ്ചാമത്തെ സ്ഥാനമാണുള്ളത്.
Share your comments