നാളികേര കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് നടത്തി വരുന്ന കേരഗ്രാമം പദ്ധതിയ്ക്ക് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: നാളികേര വെള്ളത്തിൻറെ ഗുണങ്ങളും പാർശ്വഫലങ്ങളും
നാളികേര ഉത്പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 25.67 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 100 ഹെക്ടര്‍ കൃഷിയിടത്തിന് പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും കൂടുതൽ കാലം കായ്ക്കും; നാളികേര കൃഷി കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം
രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകള്‍ നടല്‍, തെങ്ങിന്‍ തൈ വിതരണം, തെങ്ങിന് തടം ഒരുക്കാന്‍ സഹായം, സബ്‌സിഡി നിരക്കില്‍ രാസ-ജൈവ വളം നല്‍കല്‍, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങള്‍ നല്‍കല്‍, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
എം.എ ജോണ്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.സിജു, വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഭാസി, വാര്‍ഡ് മെമ്പര്‍മാരായ ഷില്‍ജി രവി, പി.വി പൗലോസ്, പ്രകാശന്‍ ശ്രീധരന്‍, ദിവ്യ ബാബു, ലൈജു ജനകന്‍, റെജി കുഞ്ഞന്‍, മിനി പ്രദീപ്, കൃഷി ഓഫീസര്‍ മഞ്ജു റോഷിനി, പഞ്ചായത്ത് സെക്രട്ടറി വി. സുനിത, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ ജോഷി പോള്‍, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഡി. കുഞ്ചെറിയ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Share your comments