നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരഗ്രാമം. തെങ്ങ് കൃഷിയ്ക് സമഗ്രപരിചരണത്തിനായി തടം തുറക്കൽ, ഉത്പാദനോപാധികൾ നൽകൽ, പമ്പ്സെറ്റ്, മണ്ണിര കമ്പോസ്റ്റ് സ്ഥാപിക്കൽ തുടങ്ങിയ വിവിധ ഇനങ്ങൾക്കായി സബ്‌സിഡി നൽകുന്ന ബൃഹദ് പദ്ധതി. പദ്ധതി പ്രകാരം സംസ്‌ഥാന സർക്കാർ നടപ്പ് സാമ്പത്തികവർഷം നടപ്പ് സാമ്പത്തികവർഷം 200 ഹെക്ടർ വിസ്തൃതിയുള്ള 79 കേരഗ്രാമങ്ങളെയാണ് തയ്യാറാക്കുന്നത്. കേരളകാർഷികവകുപ്പിന്റെയും പഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരഗ്രാമം പദ്ധതിയിലൂടെ നടപ്പാകുന്നത് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ തെങ്ങുകളുടെ ശാസ്ത്രീയമായ പരിചരണമാണ്. നാളികേര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർദ്ധിക്കുന്നതിനും പദ്ധതി ഗുണം ചെയ്യും.
എടത്തിരുത്തി ഗ്രാമ പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു.പഞ്ചായത്തിൽ കേരഗ്രാമം നടത്തിപ്പിനായിബ് 73 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 48.17 ലക്ഷം കൃഷിവകുപ്പ് നേരിട്ടും 25 ലക്ഷം സ്മോൾ ഫാർമേഴ്‌സ് അഗ്രിക്കൾച്ചർ ബിസിനസ് കൺസോർഷ്യം (എസ്.എഫ്.എ. സി) മുഖേനയുമാണ് നൽകുന്നത്. പഞ്ചായത്ത് കേരസമിതിയ്ക്ക് പദ്ധതി നടത്തിപ്പിനായി ഒരുലക്ഷം രൂപയും ലഭിക്കും. തെങ്ങുകൃഷി പരിപാലനത്തിന് 40 ലക്ഷം, ജലപോഷണത്തിന് 5 ലക്ഷം, തെങ്ങുകയറ്റയന്ത്രങ്ങൾക്ക് 1.22 ലക്ഷം, ജൈവവള നിർമാണ യൂണിറ്റുകളുടെ സ്ഥാപനത്തിനായി 80000 രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് യോഗം ചേർന്ന് 18 വാർഡുകളിലെ കൗണ്സിലർമാരെ തെരഞ്ഞെടുത്തു
Share your comments