<
  1. News

കേരളാ ബാങ്കിന്റെ വിവിധതരം കോവിഡ് പുനർജീവന പാക്കേജുകൾ

കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വായ്പാ പദ്ധതികൾ മൈക്രോ ഫിനാൻസ് വായ്പ - ഗ്രാമീണ മേഖലയുടെ സാമ്പത്തിക പുരോഗതി ലക്ഷ്യം വച്ച് അയൽക്കൂട്ടങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും നൽകുന്ന വായ്പ.

Arun T

 

കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വായ്പാ പദ്ധതികൾ മൈക്രോ ഫിനാൻസ് വായ്പ - ഗ്രാമീണ മേഖലയുടെ സാമ്പത്തിക പുരോഗതി ലക്ഷ്യം വച്ച് അയൽക്കൂട്ടങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും നൽകുന്ന വായ്പ. കുടുംബശ്രീ വഴി SHG വായ്പയായും JLG വായ്പയായും 10 ലക്ഷം രൂപവരെ നൽകി വരുന്നു. കാടാതെ, മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി (CMHLS) വഴിയും SHG കൾക്ക് വായ്പ അനുവദിക്കുന്നതാണ്.

a. പ്രവാസി ഗോൾഡ് ലോൺ - കോവിഡ് 19 പശ്ചാത്തലത്തിൽ (പ്രവാസി കുടുംബങ്ങളെ  സഹായിക്കുന്നതിനായി ആവിഷ്കരിച്ച് സ്വർണ്ണ പണയ വായ്പയാണിത്. 3% പലിശയിൽ പരമാവധി 50,000 വരെ അനുവദിച്ചിരുന്നു. പദ്ധതി കാലാവധി ഇപ്പോൾ അവസാനിച്ചിട്ടുണ്ട്.

b. പ്രവാസികൾക്കായി പ്രവാസി കിരൺ വായ്പ . 30 ലക്ഷം രൂപ് വരെയുള്ള പ്രോജക്ടുകൾക്ക് നൽകുന്ന വായ്പ, നോർകയുമായി സഹകരിച്ച് പ്രവാസികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ മൂലധന പലിശ സബ്സിഡി ഉൾപ്പെടെ പുതിയ സംരംഭങ്ങൾക്ക് പ്രവാസി കിരൺ വായ്പ നൽകി വരുന്നു.

c. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് പ്രത്യേക സ്വർണ്ണ പണയ വായ്പാ പദ്ധതി - കോവിഡ് 19 മഹാമാരി കാരണം ടൂറിസം മേഖലയിലെ തൊഴിൽ നഷ്ടം, വരുമാന നഷ്ടം എന്നിവ പരിഗണിച്ച് സർക്കാർ ധനസഹായത്തോടെ കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന സ്വർണ്ണ പണയ പദ്ധതി, ടൂറിസം വകുപ്പിന്റെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ ക്കായി :
The Kerala State Co-Operative Bank Ltd,
PB No 6515, COBANK Towers,
Palayam, Thiruvananthapuram, Kerala. PIN 695 033
Phone : 0471 2547200
kscb@keralacobank.com | www.keralacobank.com

English Summary: keral bank covid package kjoct1320ar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds