<
  1. News

Kerala Administrative Service അഭിമുഖം മേയ് 5 മുതൽ: PSC

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൻസ് പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മേയ് 5 മുതൽ ജൂൺ 9 വരെ നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഏപ്രിൽ 9, 12, 13, 15 തീയതികളിലായി പി.എസ്.സി ഓഫീസിൽ നടക്കും.

Meera Sandeep
Kerala Administrative Service Interview from May 5: PSC
Kerala Administrative Service Interview from May 5: PSC

Kerala Administrative Service  മെയിൻസ് പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മേയ് 5 മുതൽ ജൂൺ 9 വരെ നടക്കുമെന്ന് PSC അറിയിച്ചു. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഏപ്രിൽ 9, 12, 13, 15 തീയതികളിലായി PSC ഓഫീസിൽ നടക്കും.

പരിശോധനയ്ക്കായി എത്തുന്നവർ സർട്ടിഫിക്കറ്റുകളുടെ അസൽ കോപ്പിയുമായി എത്തണം. ഭിന്നശേഷി ഉദ്യോഗാർത്ഥികൾ Disability certificate, സാമൂഹിക നീതി വകുപ്പിന്റെ physical requirement certificate എന്നിവ പ്രൊഫൈലിൽ അപ്ലോഡ് ചെയ്തതിന് ശേഷം അസൽ അടുത്തുള്ള PSC ഓഫീസിലോ മേഖലാ ഓഫീസിലോ ഹാജരാക്കി പരിശോധന നടത്തുകയാണ് വേണ്ടത്. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുള്ള അവസാന തീയതി ഏപ്രിൽ 17 ലേക്ക് നീട്ടി. ഈ സമയത്തിനകം എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കാത്ത പക്ഷം അവരുടെ അപേക്ഷ നിരസിക്കുമെന്ന് PSC അറിയിച്ചിട്ടുണ്ട്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മേയ് 5, 6, 7, 18, 19, 20, 26, 27, 28, ജൂൺ 2, 3, 4, 5 തീയിതികളിലായി അഭിമുഖം നടത്തും. പി.എസ്.സി ആസ്ഥാന ഓഫീസിലായിരിക്കും അഭിമുഖം. മറ്റു തസ്തികകളിലേക്കുള്ള അഭിമുഖത്തിന് 2 അംഗങ്ങളാണ് പങ്കെടുക്കാറുള്ളതെങ്കിൽ കെ.എ.എസ് അഭിമുഖത്തിന് 3 അംഗങ്ങളായിരിക്കും ഉണ്ടാവുക. ഓരോ ദിവസവും 45 പേരുടെ അഭിമുഖം നടത്തും. അവസാന ദിനത്തിൽ 35 പേർക്കായിരിക്കും അഭിമുഖം.

കേരള പി.എസ്.സി ആദ്യമായി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയുടെ അന്തിമ റാങ്ക് ലിസ്റ്റ് ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി തീരുമാനം.

English Summary: Kerala Administrative Service Interview from May 5: PSC

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds