
കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫാം അസിസ്റ്റന്റ് തസ്‌തികയിലാണ് ഒഴിവുകൾ. ആകെ 162 ഒഴിവുകളുണ്ട്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി അപേക്ഷിക്കാവുന്നതാണ്.
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് 2024 മേയ് 2 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഫാം അസിസ്റ്റന്റ് തസ്‌തികയിൽ 162 ഒഴിവുകളാണുള്ളത്.
മാസ ശമ്പളം
ശമ്പളം Rs.35,600 മുതൽ 75,400 വരെ ആയിരിക്കും.
പ്രായപരിധി
വയസ്സ് 18നും 36നും ഇടയിലായിരിക്കണം. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
വിദ്യഭ്യാസ യോഗ്യത
കേരള കാര്‍ഷിക സര്‍വകലാശാല അംഗീകരിച്ച ബി.എസ്.സി ഡിഗ്രിയും നല്ല ശാരീരിക ക്ഷമതയുമാണ് യോഗ്യത
Share your comments