കേരള സര്‍ക്കാരിന്റെ കീഴിലുള്ള കേരള കാര്‍ഷിക ബാങ്കിലെ വിവിധ തസ്‌തികകളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്യൂണ്‍, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്മാന്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കേരള പി.എസ്.സി വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. പത്താം ക്ലാസ് തോറ്റവർക്കും അപേക്ഷിക്കാവുന്നതാണ്.
അവസാന തിയതി
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷ നല്‍കാവുന്നതാണ്.
തസ്‌തികകളും ഒഴിവുകളും
കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ പ്യൂണ്‍, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്മാന്‍ ഒഴിവുകള്‍. കേരളത്തിലുടനീളം ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 02-01-1983 നും 01-01-2005നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഒബിസി, എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.
യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16,550 രൂപ മുതല്‍ 42,950 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷകൾ അയക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ മുഖേന അപേക്ഷ നല്‍കാം. (https://www.keralapsc.gov.in/).
Share your comments