<
  1. News

ഓറഞ്ച് കാമ്പുള്ള കുരുവില്ലാത്ത തണ്ണിമത്തൻ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല... കൂടുതൽ കാർഷിക വാർത്തകൾ

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഭാഗമായി ആധുനിക മത്സ്യഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു, ഓറഞ്ച് നിറത്തിൽ കുരുവില്ലാ തണ്ണിമത്തൻ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല വെള്ളാനിക്കരയിലെ പച്ചക്കറി ശാസ്ത്ര വിഭാഗം, സംസ്ഥാനത്ത് കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യത തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മത്സ്യഗ്രാമത്തില്‍ ആധുനിക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐസ് ബോക്‌സ്, അലങ്കാര മത്സ്യവിത്തുല്‍പാദന യൂണിറ്റ്, മത്സ്യത്തൊഴിലാളി വനിതാഗ്രൂപ്പുകള്‍ക്ക് സോളാര്‍ ഡ്രയര്‍ എന്നിവ വിതരണം ചെയ്യുന്നതിന് 1, 15, 16, 17, 18 വാര്‍ഡുകളില്‍ നിന്നുള്ള മത്സ്യ അനുബന്ധ തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍, ആറാട്ടുപുഴ മത്സ്യഗ്രാമത്തില്‍ താമസിക്കുന്നവരെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി മാസം 19 നു മുമ്പ് ആറാട്ടുപുഴ മത്സ്യഭവന്‍ ഓഫീസില്‍ സമര്‍പ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0477 2251103 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.

2. ചുവന്ന കാമ്പുള്ള ശോണിമയ്ക്കും മഞ്ഞക്കാമ്പുള്ള സ്വർണയ്ക്കും പിന്നാലെ ഓറഞ്ച് കാമ്പുള്ള കുരുവില്ലാത്ത തണ്ണിമത്തൻ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല വെള്ളാനിക്കരയിലെ പച്ചക്കറി ശാസ്ത്ര വിഭാഗം. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ ഗവേഷണ സ്ഥാപനം ഓറഞ്ച് കാമ്പുള്ള തണ്ണിമത്തൻ വികസിപ്പിക്കുന്നത്. വെള്ളാനിക്കര കാർഷികസർവകലാശാലയിലെ പച്ചക്കറിശാസ്ത്രവിഭാഗത്തിലെ ഡോ. ടി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഗവേഷണം ചെയ്യുന്ന അൻസബ എന്ന പി.എച്ച്.ഡി. വിദ്യാർഥിനിയുടെ പഠനഭാഗമായാണ് കുരുവില്ലാത്ത തണ്ണിമത്തൻ വികസിപ്പിച്ചത്. മൂന്നരക്കിലോ തൂക്കം വരുന്ന കായകൾക്ക് സാധാരണ ഇനങ്ങളേക്കാൾ മധുരവും ഗുണമേന്മയുമുണ്ട്. വിശദമായ പരീക്ഷണങ്ങൾക്കു ശേഷം ഓറഞ്ചിനം കർഷകർക്കായി പുറത്തിറക്കും.

3. സംസ്ഥാനത്ത് കാലാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട്: സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാ നിർദേശമുണ്ട്.

English Summary: Kerala Agricultural University develops orange, seedless watermelon... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds