വിഷമില്ലാത്ത പച്ചക്കറിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി കൃഷിവകുപ്പ് ഇക്കോഷോപ്പുകളുടെ എണ്ണം കൂട്ടുന്നു. ജൈവകൃഷിക്കു പ്രാധാന്യം നല്‍കുമ്പോള്‍ത്തന്നെ,സുഭാഷ് പലേക്കറുടെ ചെലവില്ലാകൃഷി പ്രോത്സാഹിപ്പിക്കാനും കൃഷി വകുപ്പ് ശ്രമം തുടങ്ങി. ഇതാദ്യമായാണ് ചെലവില്ലാകൃഷി പ്രോത്സാഹനത്തിന് ഔദ്യോഗികമായ പിന്തുണ നല്‍കുന്നത്.ഏപ്രില്‍ മൂന്നിനും നാലിനും കൃഷിവകുപ്പിന്റെ അതിഥിയായി സുഭാഷ് പലേക്കര്‍ കേരളത്തിലെത്തും.
വിഷവിമുക്തമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതിനും സുസ്ഥിരവിളവിലൂടെ സാമ്പത്തികനേട്ടം കൈവരിക്കുന്നിനുമുള്ള പുതിയ കൃഷിരീതിയാണ് ചെലവില്ലാകൃഷി . പ്രകൃതിയുടെ തനതായ ശാസ്ത്രവും സാങ്കേതികവിദ്യയും നമ്മുടെ കൃഷിയിടത്തില്‍ പ്രയോഗിച്ച് ഭക്ഷ്യവിളകളുടേയും നാണുവിളകളുടെയും സ്വാഭാവികമായ ഒരു കാര്‍ഷികവനം സൃഷ്ടിക്കുന്ന രീതിയാണ് ഇത്. ജീവാമൃതത്തിനും മറ്റും പ്രാധാന്യം നല്‍കി മണ്ണിനെ ഇളക്കാതെ സ്വാഭാവികപ്രകൃതി നിലനിര്‍ത്തുന്നു. കളയെടുപ്പും കിളയുംമറ്റും വേണ്ട. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ സുഭാഷ് പലേക്കര്‍ ആവിഷ്‌കരിച്ച ഈ കൃഷിരീതി ഇന്ന് ഇന്ത്യയിലെ 40 ലക്ഷത്തോളം കര്‍ഷകരുടെ ജീവിതമാര്‍ഗമാണ്.
ജൈവത്തിനായി നല്ല കൃഷിരീതികള്‍ പാലിക്കുന്ന (ജി.എ.പി.) ക്ലസ്റ്ററുകള്‍വഴി ഉത്പാദിപ്പിച്ചു ശേഖരിക്കുന്ന പച്ചക്കറികള്‍ വില്‍ക്കാനാണ് ഇക്കോഷോപ്പുകള്‍സ്ഥാപിച്ചത്. 150 ഇക്കോഷോപ്പാണ് ഈ സാമ്പത്തികവര്‍ഷം വരുന്നത്; 80 എണ്ണം നിലവിലുണ്ട്.
ഒരു ഇക്കോഷോപ്പിന് രണ്ടുലക്ഷമാണ് കൃഷിവകുപ്പു നല്‍കുന്നത്. 300 ലക്ഷം രൂപയാണ് ഈവര്‍ഷം മൊത്തം ചെലവിടുന്നത്. വിഷമില്ലാത്തത് എന്ന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടെ വരുന്ന പച്ചക്കറിക്ക് കിലോഗ്രാമിന് അഞ്ചുരൂപ കൂടുതല്‍ കിട്ടും.10,000 ഹെക്ടര്‍ സ്ഥലത്താണ് ജൈവകൃഷിരീതി പാലിച്ചു വിളവെടുക്കുന്നത്.
Share your comments