കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 28ന് രാവിലെ പത്തിന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
കേരളത്തിലെ പാറക്വാറി/ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച് സമിതി നടത്തുന്ന സ്വതന്ത്രപഠനത്തിന്റെ ഭാഗമായി എറണാകുളത്തെ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും തെളിവെടുക്കും. മലയാറ്റൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളും സന്ദർശിക്കും.
Share your comments