<
  1. News

ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മികവാർന്ന പദ്ധതികളുമായി കേരള ബഡ്ജറ്റ്

ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പുതു പദ്ധതികളുമായി കേരള ബഡ്ജറ്റ്.

Priyanka Menon
പുതു പദ്ധതികളുമായി കേരള ബഡ്ജറ്റ്
പുതു പദ്ധതികളുമായി കേരള ബഡ്ജറ്റ്

ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പുതു പദ്ധതികളുമായി കേരള ബഡ്ജറ്റ്. വിവിധ വകുപ്പുകളുമായി സഹകരിച്ച് പുതിയ 100000 സംരംഭങ്ങൾ സാധ്യമാക്കാനും പദ്ധതിയിടുന്നുണ്ട്.

പദ്ധതി ലക്ഷ്യങ്ങൾ

സ്വകാര്യ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ഇൻഡസ്ട്രിയൽ പാർക്കുകൾ

സ്വകാര്യ സംരംഭകർക്ക് ആവശ്യമായ സാങ്കേതിക സഹായവും സ്ഥലസൗകര്യം നൽകുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ ആരംഭിക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപിച്ചു.

ഓരോ പാർക്കിലും 25,000 മുതൽ 50,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടവും, അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും ഐഎഫ്പിക്കു വേണ്ടി 200 കോടി രൂപ കിഫ്‌ബിക്ക് കീഴിൽ കോർപ്പസ് ഫണ്ട് എന്ന രീതിയിൽ വകയിരുത്തും. കൊല്ലത്ത് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പിലാക്കും. 2022 - 23 കാലയളവ് സംരംഭക വർഷമായി പ്രഖ്യാപിച്ചു. സ്വകാര്യ വ്യവസായ പാർക്കുകളെ സഹായിക്കുന്നതിന് 20 കോടി രൂപ നീക്കിവെച്ചു.

കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിന് ഭാഗമായി ക്ലബ് ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ് സിറ്റി പദ്ധതി നടപ്പിലാക്കും. ഗിഫ്റ്റ് സിറ്റി നോൺ മാനുഫാക്ചറിങ് ക്ലസ്സറ്റർ ആയും അങ്കമാലിയിയെ ബിസിനസ് കേന്ദ്രമായും വികസിപ്പിക്കാം.

പട്ടികവിഭാഗങ്ങൾക്ക് തൊഴിൽ പദ്ധതി

പട്ടിക വിഭാഗങ്ങളിൽ സാങ്കേതിക വിദ്യാഭ്യാസം നേടിയവർക്ക് പുതിയ തൊഴിൽ പദ്ധതി ആരംഭിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള യുവാക്കൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ അക്രഡിറ്റഡ് എഞ്ചിനീയർ അല്ലെങ്കിൽ ഓവർസിയർ തുടങ്ങിയ തസ്തികകളിൽ രണ്ടു വർഷത്തെ കരാർ നിയമനം നൽകും. പ്രായപരിധി 35 വയസ്സ് വരെ.

5 ലക്ഷം തൊഴിലവസരങ്ങൾ

കേരളത്തിൽ പുതിയതായി 5 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇന്നോവേഷൻ ആക്സിലറേഷൻ പ്രോഗ്രാമിന് ഏഴുകോടി, ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 20 കോടി, സൂക്ഷ്മ യൂണിറ്റുകൾ, ചെറുകിട യൂണിറ്റുകൾ തുടങ്ങിയവ ഇടത്തരം യൂണിറ്റ് എന്ന നിലയിൽ ഉയർത്താൻ 12 കോടി രൂപ ധനസഹായം നൽകും.

ഒരു കുടുംബം ഒരു സംരംഭം പദ്ധതി

കുടുംബങ്ങളെ സംരംഭകരാകാൻ ഒരു കുടുംബം ഒരു സംരംഭം പദ്ധതിക്ക് ഏഴ് കോടി രൂപ വകയിരുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പി പി പി മാതൃകയിൽ വ്യവസായ പാർക്ക് വികസിപ്പിക്കുന്നതിനുള്ള ഗ്യാപ്പ് ഫണ്ട് അനുവദിക്കും.

Kerala budget with new projects to create lakhs of jobs. It is also planning to set up 100000 new ventures in collaboration with various departments.

ഇലക്ട്രോണിക് ഹാർഡ്‌വെയർ ടെക്നോളജി ഹബ് സ്ഥാപിക്കാൻ 28 കോടി. 25 പാർക്കുകളുടെ വികസനത്തിന് വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തി.

English Summary: Kerala Budget with excellent plans to create lakhs of jobs

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds