<
  1. News

മുഖ്യമന്ത്രിയുടെ സുഭിക്ഷ കേരളം പദ്ധതി: പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതു ജലാശയങ്ങളില് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നു. 2020-21 വര്ഷത്തില് പൊതുജലാശയങ്ങളില് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല് നിര്വ്വഹിച്ചു.

Ajith Kumar V R

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതു ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നു. 2020-21 വര്‍ഷത്തില്‍ പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. മെയ് 12 ന് രാവിലെ 8.30 മണിക്ക് വെളിയനാട് ഗ്രാമപഞ്ചയാത്തിലെ പഞ്ചായത്ത് കടവില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിച്ചു മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമായി വെളിയനാട് പഞ്ചായത്തില്‍ തിരുവനന്തപുരം ഓടയം ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ച 7 ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

English Summary: Kerala Chief Minister's Subhiksha project: Fish cultivation began in common ponds

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds