1. അഖിലേന്ത്യാ പുരസ്കാര നിറവിൽ കേരള കയർ കോർപ്പറേഷൻ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഖിലേന്ത്യാ ബിസിനസ് ഡെവലപ്മെൻ്റ് അസോസിയേഷന്റെ ഈ വർഷത്തെ ഗുണമേന്മാ പുരസ്കാരമാണ് സംസ്ഥാന കയർ കോർപ്പറേഷന് ലഭിച്ചത്. കയർ കോർപ്പറേഷൻ്റെ നിരവധി ഉൽപ്പന്നങ്ങളുടെ ഗുണമേന്മയാണ് പുരസ്കാരത്തിന് അർഹമാക്കിയത്. പരമ്പരാഗത വ്യവസായ രംഗത്ത് കുതിപ്പിന് ശ്രമിക്കുന്ന സംസ്ഥാന കയർ കോർപ്പറേഷന് ഈ അംഗീകാരം പ്രജോദനം നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
കൂടുതൽ വാർത്തകൾ: സൗദി അറേബ്യയിൽ 10 കോടി കണ്ടൽ തൈകൾ നടുന്നു
2. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിരോധിച്ചതോടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അരി വാങ്ങാൻ വൻതിരക്ക്. അതേസമയം, പുഴുക്കലരി, ബസ്മതി അരി എന്നിവയുടെ കയറ്റുമതിയ്ക്ക് വിലക്കില്ല. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ 25 ശതമാനം പച്ചരിയാണ്. ആഭ്യന്തര വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അരി കയറ്റുമതി നിർത്തലാക്കിയത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പച്ചരിയുടെ നല്ലൊരു ഭാഗവും കയറ്റുമതി ചെയ്യുന്നത് കേരളത്തിലെ ലഭ്യത കുറച്ചു. ഈ വർഷം 15.54 ലക്ഷം ടൺ പച്ചരിയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്.
3. ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. രാജ്യതലസ്ഥാനം യെല്ലോ അലർട്ടിൽ. യമുനയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നതോടെ നോയിഡയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. റായ്ഗഡ്, പൂനെ, സത്താറ, രത്നഗിരി എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈ, പാൽഖർ, താനെ എന്നിവിടങ്ങൾ ഓറഞ്ച് അലർട്ടിലാണ്.
Share your comments