1. News

കുട്ടനാട്ടില്‍ കൊയ്ത്ത് സജീവം

കേരളത്തിന്റെ നെല്ലറയായ അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്ത് സജീവമായി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍( Supplyco) 6,000 ടണ്‍ നെല്ല് സംഭരിച്ചു കഴിഞ്ഞു. ജില്ല അധികൃതരും കര്‍ഷകരും നല്ല പിന്‍തുണയാണ് നല്‍കുന്നതെന്ന് Paddy Marketing officer സി.എല്‍.മിനി പറഞ്ഞു. കംബയിന്‍ ഹാര്‍വെസ്റ്റേഴ്‌സ് ഉപയോഗിച്ചാണ് പ്രധാനമായും കൊയ്ത്ത് നടത്തുന്നത്. വൈകുന്നേരങ്ങളിലെ വേനല്‍ മഴ ഒരു ഭീഷണിയാണെങ്കിലും പകല്‍ചൂടിനെ വകവയ്ക്കാതെ പരമാവധി കൊയ്‌തെടുക്കുകയാണ് കര്‍ഷകര്‍. 22 കംബയിന്‍ ഹാര്‍വെസ്‌റ്റേഴ്‌സ് (Combine harvesters) ഉപയോഗിച്ച് 60 ശതമാനം കൊയ്ത്ത് നടത്തിക്കഴിഞ്ഞതായി അപ്പര്‍ കുട്ടനാട് നെല്‍കര്‍ഷക സമിതി പ്രസിഡന്റ് സാം ഈപ്പന്‍ പറഞ്ഞു.

Ajith Kumar V R
കുട്ടനാട്ടില്‍ കൊയ്ത്ത് സജീവം
 
കേരളത്തിന്റെ നെല്ലറയായ അപ്പര്‍ കുട്ടനാട്ടില്‍ കൊയ്ത്ത് സജീവമായി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍( Supplyco) 6,000 ടണ്‍ നെല്ല് സംഭരിച്ചു കഴിഞ്ഞു. ജില്ല അധികൃതരും കര്‍ഷകരും നല്ല പിന്‍തുണയാണ് നല്‍കുന്നതെന്ന് Paddy Marketing officer സി.എല്‍.മിനി പറഞ്ഞു.
 
കംബയിന്‍ ഹാര്‍വെസ്റ്റേഴ്‌സ് ഉപയോഗിച്ചാണ് പ്രധാനമായും കൊയ്ത്ത് നടത്തുന്നത്. വൈകുന്നേരങ്ങളിലെ വേനല്‍ മഴ ഒരു ഭീഷണിയാണെങ്കിലും പകല്‍ചൂടിനെ വകവയ്ക്കാതെ പരമാവധി കൊയ്‌തെടുക്കുകയാണ് കര്‍ഷകര്‍. 22 കംബയിന്‍ ഹാര്‍വെസ്‌റ്റേഴ്‌സ് (Combine harvesters) ഉപയോഗിച്ച് 60 ശതമാനം കൊയ്ത്ത് നടത്തിക്കഴിഞ്ഞതായി അപ്പര്‍ കുട്ടനാട് നെല്‍കര്‍ഷക സമിതി പ്രസിഡന്റ് സാം ഈപ്പന്‍ പറഞ്ഞു. ചാത്തന്‍കരി,കോടന്‍കരി,വരള്‍പാടം,കൂരച്ചാല്‍,മാണിക്കത്തടി എന്നിവിടങ്ങളിലാണ് സജീവമായ കൊയ്ത്ത് നടക്കുന്നത്. ഈ ആഴ്ചയില്‍ത്തന്നെ കൊയ്ത്ത് തീര്‍ക്കാനാണ് ശ്രമം. കിലോ 26.95 രൂപ വച്ചാണ് സപ്ലൈകോ എടുക്കുന്നത്. തുക കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ അടുത്ത ആഴ്ചതന്നെ എത്തിച്ചേരുമെന്നും മിനി പറഞ്ഞു ( Photo-Audhika.Y.Wiguna, unsplash.com)
 
കര്‍ഷക രക്ഷയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസും( All cargo flights to help farmers and exporters )
 
കേരള-തമിഴ്‌നാട് കര്‍ഷകരുടെ പച്ചക്കറികളും പഴങ്ങളും ഗള്‍ഫ് നാടുകളിലേക്ക് അയച്ചുകൊണ്ട് കയറ്റുമതി രംഗം സജീവമാക്കിയിരിക്കയാണ് എയര്‍ ഇന്ത്യ എക്‌സപ്രസ്. Director General of Civil Aviation നില്‍ നിന്നും പ്രത്യേക അനുമതി നേടിയാണ് All cargo ഫ്‌ളൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കയറ്റുമതിയിലൂടെ കര്‍ഷകരെയും നാടിനെയും സഹായിക്കുന്നതിനൊപ്പം യുഎഇയിലും കുവൈറ്റിലുമുള്ള പ്രവാസികള്‍ക്ക് ആശ്വാസമാവുക കൂടിയാണ് ഇത്.
 
 
തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും 2 വീതം ഫ്‌ളൈറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെന്നൈ,തിരുച്ചിറപ്പള്ളി,മുംബയ് എന്നിവിടങ്ങളില്‍ നിന്നും ഓരോ ഫ്‌ളൈറ്റുകളും പ്രവര്‍ത്തിക്കുന്നതായി AIE CEO കെ.ശ്യാം സുന്ദര്‍ പറഞ്ഞു. പഴവും പച്ചക്കറിയും കയറ്റാന്‍ വിമാനകാബിനുകള്‍പോലും ഉപയോഗിക്കുന്നുണ്ട്. ഓരോ ഫ്‌ളൈറ്റിലും 16 ടണ്‍ ഉത്പ്പന്നങ്ങളാണ് കൊണ്ടുപോകുന്നത്. കൊച്ചിയില്‍ നിന്നും സിംഗപ്പൂരിലേക്കും ഒരു ആള്‍ കാര്‍ഗോ ഫ്‌ളൈറ്റ് ആലോചനയിലാണ്. ഇത് കേരള-തമിഴ്‌നാട് മാമ്പഴ കര്‍ഷകരെ സഹായിക്കാനാണ്. Agricultural Products & Processed Food Exporters Association (APPEXA) ഈ നീക്കത്തെ സ്വാഗതം ചെയ്തു. കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വലിയ ആശ്വാസമാണ് ആള്‍ കാര്‍ഗോ ഫ്‌ളൈറ്റെന്ന് അവര്‍ പറഞ്ഞു. വള്ളിയൂര്‍,കളക്കാട്,നാഗര്‍കോവില്‍,കമ്പം,തേനി ഭാഗത്തെ കര്‍ഷകര്‍ക്കാണ് ഇതുവഴി വലിയ പ്രയോജനം കിട്ടിയത്. (Photo-airindiaexpress.in)
English Summary: Paddy harvest in Upper kuttand progressing , kuttanattil koyth sajeevam

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds