ലോക പരിസ്ഥിതി ദിനത്തില്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഷാര്‍ജയിലെ ജൈവ കൃഷി കര്‍ഷകനായ സുധീഷ് ഗുരുവായൂര്‍.ലോക പരിസ്ഥിതി ദിനത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ഷതൈകള്‍ ഒറ്റദിവസത്തില്‍ ഏറ്റവും കുറഞ്ഞ സമയമെടുത്ത് വിതരണം ചെയ്ത വ്യക്തിക്കുള്ള ഗിന്നസ് റെക്കോഡാണ് സുധീഷ് സ്വന്തമാക്കിയത്.
2,083 തൈകള്‍ വിതരണം ചെയ്തുള്ള ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിന്റെ നിലവിലെ റക്കോര്‍ഡാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ 4,919 വിദ്യാര്‍ഥികള്‍ക്ക് കറിവേപ്പില തൈകള്‍ നല്‍കി സുധീഷ് തകര്‍ത്തത്.
ഷാര്‍ജയിലെ സുധീഷിന്റെ കൃഷിയിടത്തില്‍ നിന്നുള്ള കറിവേപ്പില തൈകളാണ് വിതരണം നടത്തിയത്. മരുഭൂമിയായ യുഎഇയെ ഹരിതഭൂമിയാക്കണമെന്ന രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ്ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള തന്റെ എളിയശ്രമങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിതെന്ന് സുധീഷ് പറഞ്ഞു.
രണ്ട് സെന്റ് മരുഭൂമിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി നെല്‍കൃഷി ചെയ്ത് നൂറുമേനി കൊയ്ത്തുത്സവം നടത്തിയ അദ്ദേഹം രണ്ടാംവിള നെല്‍കൃഷിയിറക്കിയിരിക്കുകയാണ്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ നിന്നും ഫാം സൂപ്രവൈസര്‍ തസ്തികയിലേക്ക് മാറിയ ആളാണ് സുധീഷ് ഗുരുവായൂര്‍. യുഎഇയിലെ കൃഷിയുമായി ബന്ധപ്പെട്ട് അഞ്ച് ലോക റെക്കോഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
Share your comments