 
            എൽ.ഡി/യു.ഡി ക്ലർക്കിന്റെ തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാൻ അവസരമുണ്ട്. പൂർണമായ അപേക്ഷ ജൂലൈ 30ന് മുമ്പ് സമർപ്പിക്കുക.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. ബോർഡിന്റെ കേന്ദ്രകാര്യാലയത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്കും എറണാകുളം റീജിയണൽ ഓഫീസ് പരിധിയിലെ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികയിലേക്കും ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന ആലപ്പുഴ ജില്ലയിലുള്ള ഫിഷറീസ് ഓഫീസർ തസ്തികയിലേക്കും ഡെപ്യൂട്ടേഷന് അപേക്ഷിക്കാം.
സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ സർവ്വീസിലുള്ള എൽ.ഡി/യു.ഡി ക്ലർക്കിന്റെ തുല്യ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. ജീവനക്കാർ ബയോഡാറ്റ, 144 കെ.എസ്.ആർ പാർട്ട്1, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തി നൽകിയ നിരക്ഷേപ പത്രം എന്നിവ സഹിതം പൂർണ്ണമായ അപേക്ഷ (3 സെറ്റ്) കമ്മീഷണർ,
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം-680002 എന്ന വിലാസത്തിൽ ജൂലൈ 30ന് മുമ്പ് സമർപ്പിക്കണം.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments