
പ്രളയക്കെടുതിയിൽ നെൽകൃഷി നശിച്ചവർക്ക് ഹെക്ടറിന് 13, 500 രൂപ നിരക്കിൽ സർക്കാരിൻ്റെ നഷ്ടപരിഹാരം ലഭിക്കും. സംസ്ഥാന വിഹിതത്തിൽ നിന്നുള്ള 6700 രൂപയും ,ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള 6800 രൂപയുംചേർത്താണ് 13, 500 രൂപ.
കായ്‌ഫലമുള്ള തെങ്ങു നശിച്ചാൽ 700 രൂപയും കായ്‌ഫലമില്ലാത്ത തിന് 350 രൂപയും നഷ്ട പരിഹാരമായി ലഭിക്കും .ഒരുവർഷം പ്രായമായ തെങ്ങിന് തൈയ്ക്ക് 100 രൂപ നഷ്ടപരിഹാരമായി നൽകാനും വ്യവസ്ഥയുണ്ട് .പ്രദേശത്തെ കൃഷി ഓഫീസറെ സമീപിച്ചു നഷ്ടപരിഹാരം നേടിയെടുക്കാനുള്ള നടപടി സ്വീകരിക്കാം.പ്രളയം കാരണം അടിഞ്ഞ മണ്ണും ചെളിയും നീക്കം ചെയ്യാൻ ഹെക്ടറിന് 12,200 രൂപ ലഭിക്കും
Share your comments