കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കകെടുതി അനുഭവിച്ച കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതി നൽകിയ ആശ്വാസം ചെറുതല്ല. ധാരാളം മഴലഭിക്കുന്ന കേരളത്തെപ്പോലുള്ള സംസ്ഥാനത്തു വിള ഇൻഷുറൻസ് പദ്ധതി കർഷകർക്ക് വളരെ ഗുണം ചെയ്യന്ന ഒന്നാണ്.
കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കകെടുതി അനുഭവിച്ച കർഷകർക്ക് വിള ഇൻഷുറൻസ് പദ്ധതി നൽകിയ ആശ്വാസം ചെറുതല്ല. ധാരാളം മഴലഭിക്കുന്ന കേരളത്തെപ്പോലുള്ള സംസ്ഥാനത്തു വിള ഇൻഷുറൻസ് പദ്ധതി കർഷകർക്ക് വളരെ ഗുണം ചെയ്യന്ന ഒന്നാണ്.വിള ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് ചില കാര്യങ്ങൾ ശ്രദ്ധിക്കാം . ആനുകൂല്യം ലഭിക്കുന്നതിനായി കൃഷിസ്ഥലത്തെ മൊത്തമായാണ് ഇൻഷുർ ചെയ്യേണ്ടത്.
നിര്‍ദിഷ്ട കൃഷിസ്ഥലത്തെ മുഴുവന്‍ വിളകളും ഇന്‍ഷുര്‍ ചെയ്തിരിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വസ്തുക്കരത്തിന്‍റെ രസീതും ഹാജരാക്കണം. നിശ്ചിത നിരക്കില്‍ പ്രീമിയവും അടയ്ക്കണം. പ്രീമിയം തുക അടച്ച് ഒരു മാസത്തിനുള്ളില്‍ പോളിസി രേഖ ലഭ്യമാകുന്നതാണ്. തുക അടച്ച് ഏഴു ദിവസത്തിനുശേഷം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായിത്തുടങ്ങും. പ്രകൃതി ക്ഷോഭം/വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കും. 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ക്ലെയിമിന്‍റെ സ്വഭാവം അനുസരിച്ച് പരമാവധി മൂന്നു മാസത്തിനുള്ളില്‍ ആനുകൂല്യം ലഭ്യമാകും.
വിവിധ വിളകൾക്കുള്ള പ്രീമിയം നിരക്കുകളും നഷ്ടപരിഹാരവും താഴെ പറയും വിധമാണ്
തെങ്ങ്
പ്രീമിയം: തെങ്ങൊന്നിന് 2 രൂപ ഒരു വര്‍ഷത്തേക്ക്
നഷ്ടപരിഹാരം: തെങ്ങൊന്നിന് 1000 രൂപ
കമുക്
പ്രീമിയം: മരമൊന്നിന് ഒരു രൂപ, 3 വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിന് 100 രൂപ
റബ്ബര്‍
പ്രീമിയം: മരമൊന്നിന് ഒരു വര്‍ഷത്തേക്കു രണ്ടു രൂപ, മൂന്നു വര്‍ഷം ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 500 രൂപ (ഹെക്ടറൊന്നിന് 25,000 രൂപ)
കുരുമുളക്
പ്രീമിയം: ഒരു രൂപ.
നഷ്ടപരിഹാരം: ഓരോ താങ്ങുമരത്തിലും ഉള്ളതിനു 40 രൂപ
ഏലം
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഹെക്ടറിനു 1000 രൂപ, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2500 രൂപ
നഷ്ടപരിഹാരം: ഹെക്ടറൊന്നിനു 30000 രൂപ
ഇഞ്ചി
പ്രീമിയം: 10 രൂപ 0.02 ഹെക്ടറിന്
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 800 രൂപ (ഹെക്ടര്‍ ഒന്നിന് 40,000 രൂപ)
മഞ്ഞള്‍
പ്രീമിയം: 10/- രൂപ 0.02 ഹെക്ടറിന്
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 800 രൂപ (ഹെക്ടര്‍ ഒന്നിന് 40,000 രൂപ)
കാപ്പി
പ്രീമിയം: ഒരു ചെടിക്ക് ഒരു വര്‍ഷത്തേക്ക് ഒരു രൂപ. മൂന്നു വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിനു 75 രൂപ
തേയില
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഹെക്ടറിനു 1000 രൂപ, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2500 രൂപ
നഷ്ടപരിഹാരം: ഹെക്ടറൊന്നിനു 60,000 രൂപ
കൊക്കോ
പ്രീമിയം: ഒരു രൂപ മരത്തിനു ഒരു വര്‍ഷത്തേക്ക്, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിനു 35 രൂപ
നിലക്കടല
പ്രീമിയം: 0.1 ഹെക്ടറിനു 25 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിന് 800 രൂപ (ഹെക്ടറൊന്നിന് 8000 രൂപ)
എള്ള്
പ്രീമിയം: 0.1 ഹെക്ടറിനു 25 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിന് 500 രൂപ (ഹെക്ടറൊന്നിന് 5000 രൂപ)
പച്ചക്കറി (പന്തലുള്ളവയും പന്തലില്ലാത്തവയും)
പ്രീമിയം: 10 സെന്‍റിന് 10 രൂപ
നഷ്ടപരിഹാരം: പന്തലില്ലാത്തവ 10 സെന്‍റിന് 600 രൂപ (ഹെക്ടര്‍ ഒന്നിന് 15,000 രൂപ) പന്തലുള്ളവ 10 സെന്‍റിന് 1000 രൂപ (ഹെക്ടര്‍ ഒന്നിന് 25000 രൂപ)
ജാതി
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഒരു മരത്തിനു രണ്ടു രൂപ, മൂന്ന് വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: 200 രൂപ ഒരു മരത്തിന്
ഗ്രാമ്പു
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഒരു മരത്തിനു 2 രൂപ മൂന്ന് വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: 150 രൂപ ഒരു മരത്തിന്
വെറ്റില
പ്രീമിയം: ഒരു വര്‍ഷത്തേക്കു സെന്‍റൊന്നിന് 5 രൂപ
നഷ്ടപരിഹാരം: സെന്‍റൊന്നിന് 250/- രൂപ
പയറുവര്‍ഗങ്ങള്‍
പ്രീമിയം: 0.1 ഹെക്ടറിനു 12.5 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിനു 250/- രൂപ (ഒരു ഹെക്ടറിനു 2500 രൂപ)
കിഴങ്ങുവര്‍ഗങ്ങള്‍ (ചേന, മധുരക്കിഴങ്ങ്)
പ്രീമിയം: (എ) ചേന കൃഷിക്ക് 5 രൂപ, (ബി) മധുരക്കിഴങ്ങ് കൃഷിക്ക് 3 രൂപ
നഷ്ടപരിഹാരം തോത്: 0.02 ഹെക്ടറിനു 500 രൂപ ചേന (ഹെക്ടറിനു 25000 രൂപ), 0.02 ഹെക്ടറിനു 200 രൂപ മധുരക്കിഴങ്ങ് (ഹെക്ടര്‍ ഒന്നിനു 10,000)
കരിമ്പ്
പ്രീമിയം: 0.10 ഹെക്ടറിനു 60 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിനു 3000 രൂപ (ഹെക്ടര്‍ ഒന്നിനു 30,000)
പുകയില
പ്രീമിയം: 0.02 ഹെക്ടറിനു 2 രൂപ
നഷ്ടപരിഹാരം: 0.02 ഹെക്ടറിനു 400 രൂപ (ഹെക്ടര്‍ ഒന്നിന് 20,000 രൂപ)
നെല്ല്
പ്രീമിയം: 0.10 ഹെക്ടറിനു 10 രൂപ
നഷ്ടപരിഹാരം തോത്: (45 ദിവസത്തിനകമുള്ള വിളകള്‍ക്ക് 7500/- രൂപ ഹെക്ടറിന്) 45 ദിവസത്തിനുശേഷമുള്ള വിളകള്‍ക്ക് 12500/- രൂപ
English Summary: kerala flood crop insurance
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments