കൊവിഡ് പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാന്‍ ഭക്ഷ്യ സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 77 കോടി രൂപയുടെ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ, പശുത്തൊഴുത്ത് നിർമാണം, കിടാരി വളർത്തൽ തുടങ്ങിയവയ്ക്ക് സബ്സിഡി നൽകുമെന്ന് വ്യക്തമാക്കി. 5000 കർഷകർക്ക് രണ്ട് പശുക്കളെ വാങ്ങാൻ 60000 രൂപ വീതം സബ്സിഡി നൽകും.State government included Rs 77 crore in food security scheme to help dairy farmers in Kovid crisis said Chief Minister Pinarayi Vijayan.The state government will implement the scheme. It has been clarified that subsidy will be given for the production of cotton and the growth of guitar. . 5000 farmers will be given a subsidy of Rs. 60,000 / - for purchase of two cows.
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം വയനാട്, തൃശൂർ, കോട്ടയം ജില്ലകളിലെ കർഷകർക്കാണ് ഈ സബ്സിഡി ലഭിക്കുക. സംസ്ഥാനത്തെ 3500 കർഷകർക്ക് കിടാരി വളർത്തലിന് 15000 രൂപ വീതവും പശുത്തൊഴുത്ത് നിർമാണത്തിന് 25000 രൂപ വീതവും നൽകും.6000 കർഷകർക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും വിതരണം ചെയ്യും. ആടുവളർത്തലിന് 1800 പേർക്ക് 25000 രൂപയും സബ്സിഡിയായി നൽകും.
Share your comments