കോവിഡ്19 നെ തുടർന്നുള്ള ലോക്ക്ഡൗൺ സൂക്ഷ്മ ചെറുകിടവ്യവസായങ്ങള ഏറെ ദോഷമായി ബാധിച്ചു. അതിന്റെ ആഘാതത്തിൽ നിന്നും മറികടക്കുന്നതിന് നിരവധി ആശ്വാസ പദ്ധതികൾക്ക് രൂപം നൽകി വരുന്നുണ്ട്. അതിൽ ഒന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പലിശ സബ്സിഡി. ഈ മേഖലയിലെ നിർമ്മാണ സ്ഥാപനങ്ങൾക്കും ജോബ് വർക്ക് ഏറ്റെടുത്ത് നടത്തുന്ന സേവന സ്ഥാപനങ്ങൾക്കും സാമ്പത്തിക
സഹായം എത്തിക്കുവാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2020 ഏപ്രിൽ മുതൽ ഡിസംബർ വരെ എടുക്കുന്ന പുതിയ വായ്പ, പുനർവായ്പ എന്നിവയ്ക്ക് 6 മാസത്തെ പലിശ സബ്സിഡിയാണ് ഇതുപ്രകാരം അനുവദിക്കുക. പ്രവർത്തന മൂലധന വായ്പയ്ക്കും ആ ആനുകൂല്യം ലഭിക്കും.
അർഹത
- സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന MSME സ്ഥാപനം നിർമ്മാണ പ്രവർത്തിയോ, ജോബ് വർക്കോ ഏറ്റെടുത്ത് നടത്തുന്നതായിരിക്കണം.
- ഉദ്യോഗ് ആധാർ മെമ്മോറാണ്ടം ഫയൽ ചെയ്തിരിക്കണം.
- 01.07.2020 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന ഉദ്യം രജിസ്ട്രേഷൻ ആയാലും മതിയാകും
- 01.01.2020 മുതൽ 15.03.2020 വരെ സ്ഥാപനം പ്രവർത്തിച്ചിരിക്കണം.
- കേന്ദ്രസർക്കാരിന്റെ എമർജൻസി ക്രെഡിറ്റ് ലൈൻ പ്രകാരം വായ്പകൾ എടുത്തവർക്കും (മറ്റ് സർക്കാർ പലിശ സഹായം ലഭിക്കാത്തവർക്കും) ഇതിന് അർഹത ഉണ്ടാകും.
ആനുകൂല്യങ്ങൾ
- മേൽപറഞ്ഞ സ്ഥാപനങ്ങൾപുതുതായി എടുത്തതോ അധികമായി എടുത്തതോ ആയ പ്രവർത്തന മുലധനവായ്പയ്ക്ക് നൽകിയ പലിശയുടെ 50% പരമാവധി 30,000/- രൂപവരെ ഗ്രാന്റായി അനുവദിക്കുന്നു.
- പുതുതായി എടുത്തതോ, അധികമായി എടുത്തതോ ആയ സമയവായ്പ (Term loan) യ്ക്ക് നൽകിയ പലിശയുടെ 50% പരമാവധി 30,000/- വരെ ഗ്രാന്റ് അനുവദിക്കുന്നു.
- 01.04.2020 മുതൽ 31.12.2020 വരെയുള്ള കാലയളവിലെ 6 മാസത്തിനാണ് പലിശ ഇളവ് ലഭിക്കുക.
- ഒരു സ്ഥാപനത്തിന് ഈ പദ്ധതി പ്രകാരം നൽകുന്ന പരമാവധി ആനുകൂല്യം 60,000/- രൂപ വരെ ആയിരിക്കും.
ലളിതമായി അപേക്ഷിക്കാം
- വളരെ ലളിതമായി ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാനാകും എന്നതാണ് പ്രധാന ആകർഷണം.
- അരപേജിലുള്ള ധനകാര്യസ്ഥാപനത്തിന്റെ ഒരു സർട്ടിഫിക്കറ്റാണ് അധികമായി സമർപ്പിക്കേണ്ട രേഖ.
- സംരംഭത്തിന്റെ ഘടന, തിരിച്ചറിയൽ രേഖ, യു.എ.എം, Udyam Registration എന്നിവയും വേണം.
- ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യം ഒരുക്കുന്നതാണ് (www.dic.kerala.gov.in)
- ബന്ധപ്പെട്ട ജനറൽ മാനേജർ (ജില്ലാ വ്യവസായകേന്ദ്രം) മുമ്പാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- അർഹമായ സ്ഥാപനങ്ങൾക്ക് ധനകാര്യസ്ഥാപനങ്ങൾ വഴി ആനുകൂല്യം വിതരണം ചെയ്യുന്നതാണ്.
- ജനറൽ മാനേജരുടെ തീരുമാനത്തിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ദിവസത്തിനുള്ളിൽ വ്യവസായ വാണിജ്യഡയറക്ടർക്ക് അപ്പീൽ നൽകാനും സൗകര്യം ഉണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ മതിയായ തുക വകയിരുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്.
Share your comments