<
  1. News

കേരളത്തിലെ റബ്ബര്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടല്‍

ടയർ കമ്പനികൾ റബ്ബർ വാങ്ങുന്നത് നിർത്തിയതോടെ കേരളത്തിലെ റബ്ബർ വിപണി സ്തംഭനത്തിലായി. ഇതോടെ ആഭ്യന്തര വില കുറയുമെന്നാണ് വിലയിരുത്തൽ.

Anju M U
rubber
കേരളത്തിലെ റബ്ബര്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടല്‍

റബ്ബര്‍ പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. റബ്ബര്‍ കർഷകർക്ക് ആശ്വാസമായി 170 രൂപ താങ്ങുവില ലഭിക്കുന്നതിനുള്ള പദ്ധതിയാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്. ഇതിനായി വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. രണ്ടര മാസത്തിന് ശേഷമാണ് പദ്ധതി പുനരാരംഭിക്കുന്നതിനാണ് തീരുമാനം.

ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യത്തില്‍ പണം ലഭിക്കുമെന്ന് പദ്ധതി പുനരാരംഭിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു. പുതിയ കര്‍ഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി അവസരം ലഭിക്കുന്നു. അതേ സമയം, ടയർ കമ്പനികൾ റബ്ബർ വാങ്ങുന്നത് നിർത്തിയതോടെ കേരളത്തിലെ റബ്ബർ വിപണി സ്തംഭനത്തിലായി. ഇതോടെ ആഭ്യന്തര വില കുറയുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ റബ്ബർ വിപണി സ്തംഭിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി വാണിജ്യ വ്യവസായ മന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്.
ഇത് സംസ്ഥാനത്തെ കർഷകരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോട്ടയത്ത് റബ്ബറിന് 145 രൂപയാണ് വില. എന്നാൽ കർഷകർക്ക് 142 രൂപ മാത്രമാണ് ലഭിക്കുന്നത്.

ആഭ്യന്തര ഉൽപ്പാദനത്തോടുള്ള ടയർ കമ്പനികളുടെ വിപരീതമായ സമീപനം വരും വർഷങ്ങളിൽ പ്രതികൂലമാകുമെന്ന് റബ്ബർ ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക വിപണിയില്‍ ചരക്കില്ലാതെ വന്നാല്‍ രാജ്യം വൻതോതിൽ ഇറക്കുമതിയെ ആശ്രയിക്കുന്നതിലേക്കും നയിക്കുന്നു. ടയർ കമ്പനികൾ ഓഗസ്റ്റിൽ 56,000 ടൺ ഷീറ്റുകൾ കയറ്റുമതി ചെയ്തു. കമ്പനികൾ ഇത്തരത്തിൽ റബ്ബർ വിലയിടിവ് ഉണ്ടാകുമ്പോൾ റബ്ബർ ബുക്കിങ് ചെയ്യുന്നു.

മാസം ശരാശരി 35,000 ടണ്‍ ഷീറ്റാണ് ടയര്‍ കമ്പനികള്‍ക്ക് ആവശ്യമുള്ളത്. ഈ വര്‍ഷം മുഴുവന്‍ വ്യവസായം നടത്താൻ വേണ്ട ചരക്ക് കമ്പനികളുടെ കൈവശമില്ല. പോയമാസം 56,000 ടണ്‍ ഷീറ്റാണ് ഇറക്കുമതി ചെയ്തത്.

ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന താങ്ങു വില 170 രൂപയും ഇതിന് പരിഹാരമാകില്ല. പകരം താങ്ങുവില 200 രൂപ എങ്കിലും ആക്കിയാല്‍ കൃഷിക്കാര്‍ക്ക് ഉത്തേജനമാകുമെന്നാണ് റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ വിലയിരുത്തുന്നത്.
റിബ്ഡ് സ്‌മോക്ക്ഡ് ഷീറ്റ് നാലിനെക്കാളും ഗുണംകൂടിയ റിബ്ഡ് സ്‌മോക്ക്ഡ് വണ്‍ റബര്‍ ഷീറ്റ് ഉത്പാദിപ്പിച്ച് ശ്രദ്ധനേടിയ ഇടമാണ് കേരളം. രണ്ടുമാസംമുമ്പ് ഇതിന് 200-നടുത്ത് വിലയും കിട്ടിയിരുന്നു. സ്വര്‍ണനിറമുള്ള ഈ ഷീറ്റ് അത്രയേറെ ശ്രദ്ധിച്ച് പരിപാലിച്ചാണ് വിപണിയില്‍ എത്തിക്കുന്നത്. മരുന്നുകള്‍ സൂക്ഷിക്കുന്ന കുപ്പികളുടെ അടപ്പുകള്‍, ശസ്ത്രക്രിയാ ഉപകരണ നിര്‍മാണം എന്നിവയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇത്തരം ഷീറ്റിന് വില 150 രൂപയായി. മെച്ചപ്പെട്ട വില വന്നസമയത്ത് കമ്പനികള്‍ വിദേശത്തുനിന്ന് സമാനസ്വഭാവമുള്ള ബ്ലോക്ക് റബ്ബര്‍ 3-എല്‍ വിലക്കുറവില്‍ ഇറക്കുമതി ചെയ്തു. ഇത് ആര്‍എസ്എസ് 1-നെ വിപണനത്തെ സാരമായ രീതിയില്‍ ബാധിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധങ്ങളിലെ പ്രധാനിയായ ആടലോടകം എങ്ങനെ കൃഷി ചെയ്യാം

English Summary: Kerala govt to intervene in rubber farmers' issue

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds