1. News

റബ്ബര്‍ബോര്‍ഡ് വെര്‍ച്വല്‍ ട്രേഡ് ഫെയര്‍: രണ്ടാം സീസണ്‍ ഏപ്രിലില്‍

റബ്ബര്‍ബോര്‍ഡ് വെര്‍ച്വല്‍ ട്രേഡ് ഫെയറിന്റെ (വി.ടി.എഫ്.) രണ്ടാം സീസണ്‍ 2022 ഏപ്രില്‍മാസത്തില്‍ ആരംഭിക്കും. ഇന്ത്യന്‍ റബ്ബറിനെയും റബ്ബറുത്പന്നമേഖലയെയും വിപണികളില്‍ പരിചയപ്പെടുത്തുന്നതിനും വ്യാപാരസാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ ഒക്‌ടോബറിലാണ് റബ്ബര്‍ബോര്‍ഡ് വെബ്‌സൈറ്റിലൂടെ വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ ആരംഭിച്ചത്.

Meera Sandeep
Rubber board Virtual Trade Fair: Second Season in April
Rubber board Virtual Trade Fair: Second Season in April

റബ്ബര്‍ബോര്‍ഡ് വെര്‍ച്വല്‍ ട്രേഡ് ഫെയറിന്റെ (വി.ടി.എഫ്.) രണ്ടാം സീസണ്‍ 2022 ഏപ്രില്‍മാസത്തില്‍ ആരംഭിക്കും. ഇന്ത്യന്‍ റബ്ബറിനെയും റബ്ബറുത്പന്നമേഖലയെയും വിപണികളില്‍ പരിചയപ്പെടുത്തുന്നതിനും വ്യാപാരസാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ ഒക്‌ടോബറിലാണ് റബ്ബര്‍ബോര്‍ഡ് വെബ്‌സൈറ്റിലൂടെ വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ ആരംഭിച്ചത്. റബ്ബറിനും റബ്ബറുത്പന്നങ്ങള്‍ക്കും ആഭ്യന്തര- അന്താരാഷ്ട്രവിപണികളില്‍ പ്രോത്സാഹനം നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ള ചെലവു കുറഞ്ഞ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് വി.ടി.എഫ്.

മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിന് അവസരം ലഭിക്കുന്നതിലൂടെ വ്യാപാരസാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.   ഉത്പന്നനിര്‍മ്മാതാക്കള്‍ക്കും കയറ്റുമതിക്കാര്‍ക്കും വിര്‍ച്വല്‍ ട്രെയ്ഡ് ഫെയര്‍ പ്രയോജനപ്പെടുത്താം. https://vtf.rubberboard.org.in/rubberboard എന്നതാണ് വി.ടി.എഫ്.-ല്‍ പ്രവേശിക്കുന്നതിനുള്ള ലിങ്ക്. ഈ ഡിജിറ്റല്‍ പ്ലാറ്റുഫോമിലൂടെ ട്രേഡ് ഫെയര്‍ സേവനം രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷക്കാലത്തേക്ക് ലഭ്യമാകും. സ്റ്റാളുകള്‍ ബുക്കു ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് vtf2021@rubberboard.org.in എന്ന വിലാസത്തില്‍ റബ്ബര്‍ബോര്‍ഡിന്റെ മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷനുമായി ബന്ധപ്പെടാം.

The second season of the Rubberboard Virtual Trade Fair (VTF) will begin in April 2022. Virtual Trade Fair was launched last October through the Rubber Board website to introduce Indian rubber and the rubber sector to the market and enhance trade opportunities. VTF is a low cost digital platform designed to promote rubber and rubber products in the domestic and international markets.

Business opportunities can be enhanced by giving fair participants the opportunity to introduce their products. Manufacturers and exporters can take advantage of the virtual trade fair. https://vtf.rubberboard.org.in/rubberboard is the link to access VTF. Through this digital platform, the trade fair service will be available for one year after registration. Those interested in booking stalls can contact the Rubber Board Market Promotion Division at vtf2021@rubberboard.org.in.

English Summary: Rubber board Virtual Trade Fair: Second Season in April

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds