
കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് http://hckrecruitment.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/09/2023)
അവസാന തീയതി
ഒക്ടോബർ 19 നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഉദ്യോഗാർത്ഥികൾ ഹൈക്കോടതി റിക്രൂട്ട്മെന്റ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം.
യോഗ്യതകൾ
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രായപരിധി
ഉദ്യോഗാർത്ഥികൾ 2/01/1977 നും 1/01/2005 നും ഇടയിൽ ജനിച്ചവരാകണം.
ബന്ധപ്പെട്ട വാർത്തകൾ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ 450 അസിസ്റ്റന്റ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
ഒഴിവുകളുടെ വിശദവിവരങ്ങൾ
നിലവിൽ ഒരു ഒഴിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശമ്പളം
25100 – 57900 ആണ് ശബളം.
Share your comments