<
  1. News

കേരളം സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനമാകും: മന്ത്രി വീണാ ജോർജ്...കൂടുതൽ കൃഷി വാർത്തകൾ...

ഒരു വർഷത്തിനകം കേരളം സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മ പദ്ധതി, ആർദ്രം മിഷൻ രണ്ടിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പ് രോഗികൾക്കും കൃത്യമായ ഇടവേളകളിൽ, സാന്ത്വന പരിചരണ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തും.

Raveena M Prakash

1. ജലസംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽ ജനപങ്കാളിത്തവും, സർക്കാരുകളുടെ ശ്രമങ്ങൾ മാത്രം വിജയിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജലം, സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും, ഏകോപനത്തിന്റെയും വിഷയമാകണമെന്നും, നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വേഗത കണക്കിലെടുത്ത് മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു; സംസ്ഥാനങ്ങളിൽ നിന്നുള്ള ജലമന്ത്രിമാരുടെ ആദ്യ ദേശീയ സമ്മേളനത്തിലെ വെർച്വൽ പ്രസംഗത്തിൽ സംസാരിക്കവെയാണ് ഈ കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ജലശക്തി മന്ത്രാലയമാണ് ജലത്തെക്കുറിച്ചുള്ള ദേശീയതല സമ്മേളനം സംഘടിപ്പിക്കുന്നത്.

2. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ മൃഗചികിത്സാ സേവനം, കർഷകർക്ക് കാര്യക്ഷമമായി എത്തിക്കുന്നതിന് 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനം തുടങ്ങുന്നു. തിരുവനന്തപുരം കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ കേന്ദ്ര മൃഗസംരക്ഷണ, ഫിഷറീസ്, ക്ഷീര വികസന മന്ത്രി പർഷോത്തം രൂപാല ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, പാറശ്ശാല എന്നീ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനമാരംഭിക്കുകയെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

3. ജില്ലയില്‍ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്‍പത് മുതല്‍ 16 വരെ പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ പരിശീലനം നടക്കും. 20 രൂപയാണ് പ്രവേശന ഫീസ്. ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡ് ,ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പരിശീലനത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 12 നകം dd-dtc-pkd.dairy@kerala.gov.in ലോ 04922 226040,9496839675 ലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ആലത്തൂര്‍ കൃഷി പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

4. ഒരു വർഷത്തിനകം കേരളം സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനമാകുമെന്ന്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മ പദ്ധതി, ആർദ്രം മിഷൻ രണ്ടിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ് വയോജന പരിപാലനവും സാന്ത്വന പരിചരണവും. സംസ്ഥാനത്തെ എല്ലാ കിടപ്പ് രോഗികൾക്കും കൃത്യമായ ഇടവേളകളിൽ, സാന്ത്വന പരിചരണ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തും. വീടുകളിൽ മെഡിക്കൽ നഴ്സിങ് പരിചരണം നൽകുന്ന പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടനകൾക്ക്, സംസ്ഥാന തലത്തിൽ രജിസ്ട്രേഷൻ ഏർപ്പെടുത്തും. നിലവിലെ മുഴുവൻ കിടപ്പ് രോഗികളുടെ വിവരങ്ങൾ സമയബന്ധിതമായി ശേഖരിക്കാനും അവർക്ക് പരിചരണം ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. സംസ്ഥാന പാലിയേറ്റീവ് കെയർ വിദഗ്ധ സമിതി യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

5. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍,
ഫെബ്രുവരി 19 മുതല്‍ 10 ദിവസം വരെ നടത്തുന്നു. കൃഷിയറിവുകള്‍ കൃഷിയിടത്തു തന്നെ പ്രദര്‍ശിപ്പിച്ചുകൊണ്ടും വിവിധ വിളകളുടെ ജൈവവൈവിധ്യ പ്രദര്‍ശനം, നൂതന സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, കാര്‍ഷിക മത്സരങ്ങള്‍, വിനോദങ്ങള്‍, കാര്‍ഷിക വിപണികള്‍ തുടങ്ങിയവ ഒരുക്കിക്കൊണ്ടുമാണ് ഫാംഷോ നടത്തുന്നത്. ഫാംഷോ യുടെ ഉദ്ഘാടനം ഫെബ്രുവരി 19 -ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കൃഷിയിട പ്രദര്‍ശനം, സെമിനാറുകള്‍, പരിശീലനങ്ങള്‍, ആധുനിക പരമ്പരാഗത കൃഷിരീതി ശാസ്ത്രപ്രദര്‍ശനം, വിത്ത് മുതല്‍ വിള വരെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന മാതൃക തോട്ടങ്ങള്‍, മൂല്യവര്‍ദ്ധനവിനുളള പ്രായോഗിക പരിശീലനം, റോബോട്ടിക്‌സ് നിര്‍മ്മിതബുദ്ധി, നാനോ ടെക്‌നോളജി സങ്കേതങ്ങളുടെ പരിചയപ്പെടുത്തല്‍, മൃഗസംരക്ഷണ സാങ്കേതിക വിദ്യകള്‍, അപൂര്‍വ്വ ഇനങ്ങളുടെ പ്രദര്‍ശനം, ഉല്‍പ്പന്ന വിപണനമേള, പുഷ്പ ഫല പ്രദര്‍ശനം തുടങ്ങി കൃഷിയുടെ സമസ്ത മേഖലകളെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികള്‍ അരങ്ങേറുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു.

6. കേരളാ ജൈവകർഷക സമിതി സംഘടിപ്പിക്കുന്ന "ദ്വിദിന ജൈവകൃഷി പരിശീലന കോഴ്സ്"
ജനുവരി 14, 15 തീയതികളിൽ ഷൊർണ്ണൂർ പരുത്തിപ്ര O.F.A.I ട്രയിനിംഗ് സെന്ററിൽ വെച്ച് നടക്കും. ഭക്ഷ്യ സ്വയംപര്യാപ്തതതയിലൂടെ, ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനാവശ്യമായ കാര്യങ്ങൾ വ്യക്തമാക്കുന്ന "ജൈവകൃഷിയും രോഗമുക്ത ജീവിതവും" എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് കോഴ്സ് സംഘടിപ്പിക്കുക. എല്ലാ മാസവും രണ്ടാമത്തെ ശനി, ഞായർ ദിവസങ്ങളിലാണ് കോഴ്സ് നടക്കുക. കൂടുതൽ വിവരങ്ങൾക്കു 9746789000, 7012445770 എന്നി നമ്പറുകളിൽ ബന്ധപെടുക.

7. വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, സാമൂഹിക-സാമ്പത്തിക നയരൂപീകരണത്തിനുമായി നടത്തുന്ന കാർഷിക സെൻസസിന് ജനുവരി 9നു തുടക്കമാകും. സർവ്വേ വിജയിപ്പിക്കുന്നതിനും, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാതല ഏകോപന സമിതി യോഗം ചേർന്നു. ജില്ലയിലെ എല്ലാ വാർഡുകളിലെയും, എല്ലാ കെട്ടിടങ്ങളിലും എന്യൂമറേറ്റർമാർ നേരിട്ടെത്തി വിവരശേഖരണം നടത്തും. ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ഡിജിറ്റലായാണ് സർവ്വേ നടത്തുന്നത്. ഇതിനായി 596 എന്യൂമറേറ്റർമാരെ കണ്ടെത്തി പരിശീലനം നൽകി. കേന്ദ്ര സർക്കാർ നടത്തുന്ന സർവ്വേ സംസ്ഥാനത്ത് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് നടപ്പാക്കുന്നത്. കാർഷിക ഭൂമിയുടെ വിസ്തൃതി, കൃഷിരീതികൾ, ജലസേചന രീതി, വളം - കീടനാശിനി ഉപയോഗം തുടങ്ങിയ വിവരങ്ങളാകും എന്യൂമറേറ്റർമാർ സർവ്വേ ചെയ്യുക. ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കാർഷിക വികസന പദ്ധതികളും നയരൂപീകരണവും ഉണ്ടാവുക.

8. സംരംഭക വർഷം പദ്ധതിയിൽ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിച്ചപ്പോൾ അതിനു ചുക്കാൻ പിടിച്ച നിരവധി സർക്കാർ ഉദ്യോഗസ്ഥരെ പി രാജീവ്, കേരള വ്യവസായ-നിയമ വകുപ്പ് മന്ത്രി അനുമോദിച്ചു. 8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചതിൽ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി സുമൻ ബില്ല IAS, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ, ഹരികിഷോർ IAS, ജില്ലാ വ്യവസായ കേന്ദ്രങ്ങളിലെ ജനറൽ മാനേജർമാർ എന്നിവരെ അനുമോദിച്ചു. ബുധനാഴ്ച്ച, തിരുവനന്തപുരത്ത് നടന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരുടെ മീറ്റിങ്ങിലാണ് ഇവരെ അനുമോദിച്ചത്.

9. എറണാകുളം ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ ഭക്ഷണശാലകളില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിന്റെ, നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ലൈസന്‍സില്ലാത്തതും, പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തുകയും ചെയ്ത 3 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. എറണാകുളം ജില്ലയില്‍ 11 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തിയത്. 4 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കുകയും, വിവിധ ഭക്ഷ്യവസ്തുക്കളുടെ 13 സാമ്പിളുകള്‍ ശേഖരിച്ച്, പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ വി. ഷണ്മുഖന്‍, ആതിര ദേവി, വിമല മാത്യു, നിമിഷ ഭാസ്‌കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

10. ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് കേരള ഫിഷറീസ് വകുപ്പ് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുത്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ വി.എൻ. വാസവൻ, ആന്റണി രാജു, കെ കൃഷ്ണൻകുട്ടി, കെ രാജൻ, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ.എൻ ബാലഗോപാൽ, പി രാജീവ്, ജെ ചിഞ്ചുറാണി, വീണ ജോർജ്, എം.ബി രാജേഷ്, ആർ ബിന്ദു, ജി.ആർ അനിൽ, എം.പിമാരായ ജോസ് കെ മാണി, എ.എ റഹീം, എം.എൽ.എമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

11. കൃഷിവകുപ്പിന് കീഴില്‍ ആനയറയിൽ പ്രവര്‍ത്തിക്കുന്ന, കാര്‍ഷിക നഗര മൊത്തവ്യാപാര വിപണിയില്‍ വേള്‍ഡ് മാര്‍ക്കറ്റ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷനും, കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വേള്‍ഡ് മാര്‍ക്കറ്റ് ന്യൂ ഇയര്‍ ഫെസ്റ്റ് 2023ന് തുടക്കമായി. ജനുവരി 15 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആനയറ വേൾഡ് മാർക്കറ്റിന്റെ എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും, കാർഷിക ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥിരം സംവിധാനത്തിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകർക്കും വ്യാപാരികൾക്കും പങ്കാളിത്തം ഉറപ്പാക്കി 'സിയാൽ' മാതൃകയിൽ, സംസ്ഥാന സർക്കാർ ആരംഭിക്കുന്ന കേരള അഗ്രോ ബിസിനസ് കമ്പനിയുടെ പ്രധാന കേന്ദ്രമായി ആനയറ വേൾഡ് മാർക്കറ്റിനെ മാറ്റുമെന്നും, കാർഷിക ഉത്പന്നങ്ങളെ മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കാൻ വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷൻ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12. കർഷക കേന്ദ്രീകൃത ടോക്ക് ഷോയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സുപ്രീം കോടതി, ഡൽഹി ഹൈക്കോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ എന്നിവയിലെ മുതിർന്ന അഭിഭാഷകനായ പ്രവർത്തിച്ചു വരുന്ന വിജയ് സർദാനയും കൃഷി ജാഗരൺ കൈകോർത്തു. ബുധനാഴ്ച, ന്യൂ ഡൽഹിയിലെ കൃഷി ജാഗരൺ ഓഫീസിൽ, കൃഷി ജാഗരൺ Editor in chief എം സി ഡൊമിനിക്കും, അച്ചീവേഴ്‌സ് റിസോഴ്‌സിന്റെ അസ്താ സർദാനയും തമ്മിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. ടോക് ഷോയിൽ കൃഷി വിദഗ്ധരും, കൃഷിയധിഷ്ഠിത വ്യവസായികളും കാർഷിക മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും, പുതിയ ആശയങ്ങളെക്കുറിച്ചും സംവദിക്കും.

13. ജനുവരി 9 നു, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തെലങ്കാന സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് പൊതുവിതരണത്തിന്, Fortified അസംസ്‌കൃത അരി മാത്രം സ്വീകരിക്കാൻ നിർദ്ദേശം നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവും, വിളർച്ചയും നേരിടാൻ 2024-ഓടെ ഭക്ഷ്യസുരക്ഷാ പദ്ധതികൾ / PDS വഴി വിതരണം ചെയ്യുന്ന എല്ലാ അരിയും ഇരുമ്പും ഫോളിക് ആസിഡും ഉപയോഗിച്ച് ഉറപ്പിക്കുമെന്ന് 2021 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

14. 2022-23 ഖാരിഫ് വിപണന സീസണിൽ കേന്ദ്ര പൂളിലേക്കുള്ള സർക്കാരിന്റെ നെല്ല് സംഭരണം 9.58 ശതമാനം ഉയർന്ന് 541.90 ലക്ഷം ടണ്ണായി. പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് സെൻട്രൽ പൂളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. സാധാരണയായി ഒക്ടോബർ മുതൽ നെല്ല് സംഭരണം തുടങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും, ഇത് സെപ്റ്റംബർ മുതൽ ആരംഭിക്കുന്നു. 2022-23 ഖാരിഫ് വിപണന സീസണിൽ, 775.72 ലക്ഷം ടൺ നെല്ല് സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

15. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഫാം സ്കൂൾ പദ്ധതി ആരംഭിച്ച് പള്ളിപ്പുറം കൃഷി ഭവൻ; കൂടുതൽ കൃഷി വാർത്തകൾ

English Summary: Kerala is going to be the first total palliative care state : Veena George

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds