<
  1. News

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സബ്‌സിഡിയോടു കൂടിയ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്.

Meera Sandeep
Kerala Khadi Village Inds Board invites applications for subsidized self-employment loans
Kerala Khadi Village Inds Board invites applications for subsidized self-employment loans

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തെ ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പു വരുത്തി segp.kkvib.org എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കണം. പരമാവധി പദ്ധതി ചെലവ് അഞ്ച് ലക്ഷം രൂപ. ജനറല്‍ വിഭാഗം പുരുഷന്‍മാര്‍ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനം മാര്‍ജിന്‍ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പദ്ധതി ചെലവിന്റെ 30 ശതമാനവും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനവുമാണ് മാര്‍ജിന്‍ മണി.

ജനറല്‍ വിഭാഗത്തിലെ പുരുഷന്മാര്‍ പദ്ധതി ചെലവിന്റെ 10 ശതമാനം സ്വന്തം മുതല്‍ മുടക്കായി വിനിയോഗിക്കണം. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് അഞ്ച് ശതമാനമാണ്. പിന്നാക്ക വിഭാഗത്തിലുള്ളവരും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് -0471 2472896.

വനിതാ വികസന കോർപ്പറേഷൻ തൊഴിൽ രഹിതരായ വനിതകൾക്ക്  വായ്‌പകൾ നൽകുന്നു

ആലപ്പുഴ: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധില്‍ ഉള്‍പ്പെട്ട 18നും 55നും മധ്യേ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക്  അപേക്ഷിക്കാം.

അഞ്ചു വർഷ തിരിച്ചടവ് കാലാവധിയിൽ ആറു ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ /വസ്തു ജാമ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. അപേക്ഷാ ഫോറം www.kswdc.org എന്ന വെബ്സൈറ്റിൽ  ലഭിക്കും. 

അപേക്ഷകൾ വകുപ്പിന്‍റെ ജില്ലാ ഓഫീസിൽ സമർപ്പിക്കാം. ഇതിനു പുറമെ മൈക്രോ ഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക്  3- 3.5 ശതമാനം പലിശ നിരക്കിൽ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിനു കീഴിലുള്ള എസ്.എച്.ജി കൾക്ക് 10 ലക്ഷം രൂപ വരെയും ലഭിക്കും. ഫോൺ- 9496015012.

സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ

വനിതകൾക്ക് എളുപ്പത്തിൽ സംരംഭം തുടങ്ങാൻ സഹായിക്കുന്ന സബ്സിഡി പദ്ധതികൾ

English Summary: Kerala Khadi Village Inds Board invites applications for subsidized self-employment loans

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds