തൃശ്ശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സ്കൂൾ അധ്യയന വർഷത്തോടനുബന്ധിച്ച് ഇന്ന് (മെയ് 26) മുതല്‍ മെയ് 31 വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 10 ശതമാനം സ്പെഷ്യല്‍ റിബേറ്റ് ഉള്‍പ്പെടെ മൊത്തം 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു.
വടക്കേ ബസ്സ്സ്റ്റാന്റിന് സമീപത്തെ ഖാദി ഗ്രാമ സൗഭാഗ്യ ശ്രീ വടക്കുംനാഥ൯ ഷോപ്പിംഗ് കോംപ്ലക്സ്, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ജില്ലയിലെ വിവിധ ഗ്രാമശില്പകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങൾക്ക് റിബേറ്റ് ലഭ്യമാകും.
ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ഈ സ്ഥാപനങ്ങളിൽ ലഭ്യമാണ്. സർക്കാർ ,അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ടാകും. ഉപയോക്താക്കൾ പ്രയോജനപ്പെടുത്തണമെന്നും വ്യാജ ഖാദി ഒഴിവാക്കണമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു. ഫോണ്‍.0487-2338699.
ബന്ധപ്പെട്ട വാർത്തകൾ: 150 കോടി രൂപയുടെ വസ്ത്ര വിപണനം ലക്ഷ്യമിട്ട് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്
The Kerala Khadi Village Industries Board has sanctioned a total rebate of up to 30 per cent, including a special rebate of 10 per cent, on the retail sale of Khadi fabrics from today (May 26) to May 31, in connection with the school academic year.
Rebate will be available on Khadi Cotton, Silk and Spun Silk Fabrics at Khadi Gram Saubhagya Shree Vadakkumnath Shopping Complex, Khadi Gram Saubhagya Palace Road, Khadi Gram Saubhagya Olarikara near North Bus Stand, Gram Saubhagyas at Pavarati and Kecheri and various village sculptures in the district.
Village industry products such as cotton bedding, honey, sesame oil, soap products and handicrafts produced in the village industry units of the district are also available in these establishments. Government and semi-government employees will have credit facility up to Rs.1 lakh. Khadi Board Vice Chairman P. Jayarajan informed that users should take advantage and avoid fake Khadi. Tel.0487-2338699.
Share your comments