കേരളത്തിലെ 10 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഉടന്‍ ഇളവുണ്ടാകും.കോട്ടയവും ഇടുക്കിയും ഗ്രീന്‍ സോണിലാണ്. ജീവിതം സാധാരണ നിലയിലാവും. ആലപ്പുഴ,തിരുവനന്തപുരം,പാലക്കാട്,വയനാട് എന്നീ ജില്ലകളെ ഓറഞ്ച് കാറ്റഗറിയില്‍ ബി റീജിയണില്‍ ഉള്‍പ്പെടുത്തി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ വരും. പത്തനംതിട്ട, എറണാകുളം,കൊല്ലം ജില്ലകള്‍ ഓറഞ്ച് എ കാറ്റഗറിയില്‍ ഉള്‍പ്പെടും. ഇവിടെ ഏപ്രില്‍ 24 മുതല്‍ ഇളവുകളുണ്ടാകും. ഹോട്ടലുകളും റസ്റ്റാറന്റുകളും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ നേരിട്ടും രാത്രി 8 വരെ പാഴ്‌സലും നല്‍കാന്‍ അനുവദിക്കും.
കേരളത്തിലെ 10 ജില്ലകളില്‍ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഉടന്‍ ഇളവുണ്ടാകും.കോട്ടയവും ഇടുക്കിയും ഗ്രീന്‍ സോണിലാണ്. ജീവിതം സാധാരണ നിലയിലാവും. ആലപ്പുഴ,തിരുവനന്തപുരം,പാലക്കാട്,വയനാട് എന്നീ ജില്ലകളെ ഓറഞ്ച് കാറ്റഗറിയില്‍ ബി റീജിയണില്‍ ഉള്‍പ്പെടുത്തി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ വരും. പത്തനംതിട്ട, എറണാകുളം,കൊല്ലം ജില്ലകള്‍ ഓറഞ്ച് എ കാറ്റഗറിയില്‍ ഉള്‍പ്പെടും. ഇവിടെ ഏപ്രില്‍ 24 മുതല്‍ ഇളവുകളുണ്ടാകും. ഹോട്ടലുകളും റസ്റ്റാറന്റുകളും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ നേരിട്ടും രാത്രി 8 വരെ പാഴ്‌സലും നല്‍കാന്‍ അനുവദിക്കും.ഈ മേഖലകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഒറ്റ അക്കത്തിലവസാനിക്കുന്നവ, ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവ എന്ന നിലയില്‍ ഒന്നിരാടം ദിവസങ്ങളില്‍ നിരത്തിലിറക്കാന്‍ അനുവദിക്കും. സ്ത്രീകള്‍ തനിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ദിവസവും നിരത്തിലിറങ്ങാം. കെഎസ്ആര്‍ടിസി ചില റൂട്ടുകളില്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിയമം പാലിച്ച് ഓടും.ഇരുചക്ര വാഹനങ്ങളില്‍ അടുത്ത ബന്ധുക്കള്‍ക്ക് ഓടിക്കുന്ന ആളിനൊപ്പം പോകാം. കൂട്ടം കൂടുന്ന എല്ലാ ചടങ്ങുകള്‍ക്കും മുന്‍നിയന്ത്രണങ്ങള്‍ തുടരും. പ്ലംബര്‍,ഇലക്ട്രീഷ്യന്‍,സ്വയം തൊഴിലുകാര്‍, വീട്ടുജോലിക്കാര്‍ ,ഹോം നഴ്‌സ്,നഴ്‌സിംഗ് അസിസ്റ്റന്റ്,നഴ്‌സിംഗ് ഹെല്‍പ്പേഴ്‌സ് തുടങ്ങിയവര്‍ക്ക് ജോലിക്ക് പോകാം. തട്ടുകടക്കാര്‍ക്ക് നിയന്ത്രണം തുടരും. റെഡ് സോണിലായ കാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകള്‍ സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ തുടരും.
കശുവണ്ടി മേഖല ഉണരുന്നു
കശുവണ്ടി കയറ്റുമതി വിപണി നഷ്ടമായ കേരളം അത് തിരിച്ചുപിടിക്കാന്‍ ഇനി പെടാപ്പാടുപെടണം. 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് ജോലി ആരംഭിക്കാനാണ് അനുമതി. Cashew Export Promotion Council(CEPCI) കണക്കു പ്രകാരം 1,50,000 ടണ്‍ കശുവണ്ടിയാണ് കെട്ടിക്കിടക്കുന്നത്. 9,000 കോടി രൂപയാണിതിന്റെ മൂല്യം. പകുതി പ്രോസസ് കഴിഞ്ഞതും പൂര്‍ത്തിയാകാത്തതിനുമൊക്കെ നിറംമാറ്റം വരും എന്നതിനാല്‍ കയറ്റുമതിക്ക് ഗുണപ്പെടില്ല എന്നതിനാല്‍ വലിയ നഷ്ടത്തിന് സാധ്യതയുണ്ട്. വിയറ്റ്‌നാമും ആഫ്രിക്കയിലെ ചില രാജ്യങ്ങളും പിടിച്ചെടുത്ത കയറ്റുമതി മാര്‍ക്കറ്റ് തിരിച്ചുകിട്ടുക എന്നത് പ്രയാസമാകുമെന്നും ഉത്തരവാദപ്പെട്ടവര്‍ പറയുന്നു. എങ്കിലും പ്രതീക്ഷയിലാണ് കൊല്ലത്തെ തൊഴിലാളികളും ഫാക്ടറി ഉടമകളും
കാലിത്തീറ്റ തയ്യാര്‍
മില്‍മ സൊസൈറ്റികള്‍ കാലിത്തീറ്റ വിതരണം പുനരാരംഭിച്ചു. പട്ടണക്കാട് ഫാക്ടറിയില്‍ ദിവസം 3 ഷിഫ്റ്റിലായി ദിവസം 300 ടണ്‍ ഉത്പ്പാദനം ആരംഭിച്ചു. മലമ്പുഴ ഫാക്ടറിയില്‍ 600 ടണ്‍ ഉത്പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ.ബാലന്‍ പറഞ്ഞു
ഇനി സ്വകാര്യ ലാബുകള്‍ക്കും കോവിഡ് പരിശോധനയാകാം
സ്വകാര്യ ലാബുകള്‍ക്ക് കോവിഡ് 19 ആന്റിബോഡി പരിശോധന നടത്തുന്നതിനുള്ള ഗൈഡ്‌ലൈന്‍സും ഉത്തരവും ഇറങ്ങി. NABL അക്രഡിറ്റേഷനും ICMR അക്രഡിറ്റേഷനും ഉള്ളവര്‍ക്കാണ് അനുമതി. ICMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സര്‍ക്കാരിലേക്ക് മെയില്‍ അയച്ച് (covidnsodedme@gmail.com) രജിസ്റ്റര്‍ ചെയ്യണം. ICMR അംഗീകരിച്ച കിറ്റുകള്‍ മാത്രമെ ഉപയോഗിക്കാവൂ. അതിന്റെ വിവരം www.icmr.nic.in/content/covid-19 ലഭ്യമാണ്. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ടെസ്റ്റ് സൗജന്യമാണ്. സര്‍ക്കാര്‍ പണം നല്‍കും. മറ്റുള്ളവര്‍ക്ക് 800 രൂപയാണ് നിരക്ക്.
കേരളം സാലറി ചലഞ്ചിന് ബദല്‍ തേടുന്നു
ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോട് ഒരു വിഭാഗം വളരെ തണുത്ത സമീപനമാണ് കൈക്കൊണ്ടത്. പ്രതിപക്ഷം ഇതിനെ എതിര്‍ക്കുകയും ചെയ്തു. ഭരണാനുകൂല സംഘടനയിലെ അംഗങ്ങളും പരസ്യമായി പറയുന്നില്ലെങ്കിലും രഹസ്യമായി നീരസം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബദലിനെകുറിച്ച് ചിന്തിക്കുന്നത്. ഡിഎ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഏണ്‍ഡ് ലീവ് തത്ക്കാലം മരവിപ്പിക്കുന്നതാണ് മറ്റൊരു തീരുമാനം. നിലവിലുള്ള ശമ്പളത്തില്‍ 10 ശതമാനം കുറവും ശമ്പളക്കമ്മീഷന്‍ മരവിപ്പിക്കലും ന്യായമായി ചെയ്യാവുന്ന നടപടിയാണണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മഴ മുന്നൊരുക്കം തുടങ്ങി
കോവിഡ് കുറഞ്ഞെങ്കിലും കേരളം ആരോഗ്യരംഗത്തെ അടുത്ത പ്രതിസന്ധിയെ നേരിടാന്‍ തയ്യാറാവുകയാണ്. മഴക്കാല രോഗങ്ങള്‍ തടയാനായി വീടുകള്‍,പരിസരങ്ങള്‍,പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലെ ശുചീകരണവും കൊതുക് നിര്‍മ്മാര്‍ജ്ജനവും ശക്തമാക്കാനുളള നടപടികള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി നേതൃത്വം നല്‍കിയ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഗ്രീന്‍ ടാസ്‌ക് ഫോഴ്‌സിനെയും വോളണ്ടിയര്‍ കോര്‍പ്‌സിനെയും ഉള്‍പ്പെടുത്തി കുളങ്ങളും കനാലുകളും വൃത്തിയാക്കും. ഡങ്കിപനി,എലിപ്പനി,H1N1, കോളറ,ഹെപ്പാറ്റിറ്റിസ് എന്നിവയ്‌ക്കെതിരായ കരുതലാണ് ലക്ഷ്യം.
പുസ്തകങ്ങള്‍ നേരിട്ട്
പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് പുസ്തകം വീട്ടിലെത്തിക്കാന്‍ തിരുവനന്തപുരത്തെ Books by Bicycle തയ്യാര്‍. അവരുടെ ഫേയ്‌സ് ബുക്ക് പേജിലും ഗ്രൂപ്പിലും വിവരങ്ങള്‍ തയ്യാര്‍. നേരിട്ടറിയാന്‍- 7356694005. പാറശ്ശാലക്കാര്‍ക്ക് സൗജന്യ വായനക്ക് പുസ്തകം എത്തിക്കുകയാണ് കോളേജ് പ്രൊഫസറായ ബിജു ബാലകൃഷ്ണന്‍.
English Summary: Kerala relaxing COVID 19 lockdown in 14 districts, farm sector blooms, 10 jillakalil ilavu,kasuvandi meghala unarunnu
Share your comments