സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളശ്രീ കാർഷിക മേളയ്ക്ക് തുടക്കമായി.
തൃശൂര്‍ ചെമ്പുക്കാവ് കാര്‍ഷിക സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളശ്രീ അഗ്രോ ഹൈപ്പര്‍ ബസാറിൽ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ മേള ഉദ്ഘാടനം ചെയ്തു
അഗ്രോ ഹൈപ്പര്‍ ബസാറിന്റെ മൂന്നാം വാര്‍ഷികവും ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളോടും അനുബന്ധിച്ചാണ് മേള സംഘടിപ്പിക്കുന്നത്.വ്യത്യസ്തങ്ങളും ഗുണമേന്മയും നിറഞ്ഞ നിരവധി ഉത്പന്നങ്ങളും, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിഭവങ്ങളും കൃഷിക്കാവശ്യമായ സാമഗ്രികളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
കുടുംബ ശ്രീ, കേരഫെഡ്, കെയ്ക്കോ ഉൽപ്പന്നങ്ങളും ഹോർട്ടികോർപ് പഴം പച്ചക്കറികളും കോയമ്പത്തൂർ കെ വി കെ സൊസൈറ്റിയുടെ മില്ലെറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും അഗ്രോ മെഷീനറികളും മേളയുടെ ഭാഗമാണ്. ഉപഭോക്താക്കള്‍ക്ക് കിഴിവുകളും സമ്മാനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 500 രൂപയ്ക്കുമേല്‍ വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും മറ്റ് സമ്മാനങ്ങളും ലഭിക്കും. ജനുവരി 9 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് മേള നടക്കുക. ചടങ്ങിൽ ജില്ലാ കൃഷി ഓഫീസർ മാത്യു ഉമ്മൻ, കൈയ്കോ ഡിവിഷനൽ എഞ്ചിനീയർ പി ആർ സുരേഷ് കുമാർ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡോ ജയന്തി, അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ഷീല തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഗ്രീൻ കാർപ്പറ്റ് -, കുടുംബശ്രീ ഇനി പൂന്തോട്ടവും നിർമ്മിക്കും
Share your comments