<
  1. News

രാജ്യത്ത് ആദ്യമായി നെൽകൃഷിക്ക്‌ റോയൽറ്റി ലഭ്യമാക്കിക്കൊണ്ട് കേരളം

സർക്കാർ കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കാൻ സുഭിക്ഷ കേരളം, ജീവനി, പോലുള്ള പലേ പദ്ധതികളും ആവിഷ്കരിക്കുകയും, യന്ത്രവൽക്കരണം കൂടുതൽ ജനകീയമായി നടപ്പിലാക്കിയതോടെ മികച്ച രീതിയിലുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കി, ഉൽപ്പാദന രംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കാർഷിക മേഖലയിൽ ന്യായവില, ആവശ്യമായ സഹായധനം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കാൻ കഴിഞ്ഞുവെന്നും സർക്കാർ അവകാശപ്പെടുന്നു.

Meera Sandeep

സർക്കാർ കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കാൻ സുഭിക്ഷ കേരളം, ജീവനി, പോലുള്ള പലേ പദ്ധതികളും ആവിഷ്കരിക്കുകയും, യന്ത്രവൽക്കരണം കൂടുതൽ ജനകീയമായി നടപ്പിലാക്കിയതോടെ മികച്ച രീതിയിലുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കി, ഉൽപ്പാദന രംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. കാർഷിക മേഖലയിൽ ന്യായവില, ആവശ്യമായ സഹായധനം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കാൻ  കഴിഞ്ഞുവെന്നും സർക്കാർ അവകാശപ്പെടുന്നു.

ഇപ്പോൾ ഇതാ രാജ്യത്താദ്യമായി  നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണവും നിലവിൽ വന്നു. ഇനി മുതൽ ഓരോ സാമ്പത്തിക വർഷവും ഹെക്റ്ററിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും.

പദ്ധതിയുടെ റോയൽറ്റി വിതരണ ഉദ്ഘാടനം  മുഖ്യമന്ത്രി ഓൺലൈനായി  നിർവഹിച്ചു. നെൽകൃഷി ചെയ്യുന്ന വയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന കർഷകർക്കാണ് റോയൽറ്റി അനുവദിച്ചിരിക്കുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളിൽ വിള പരിക്രമണത്തിന്റെ ഭാഗമായി പയർവർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയവ  നെൽവയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന ഭൂമി ഉടമകൾക്കും റോയൽറ്റിയ്ക്ക് അർഹത ഉണ്ടായിരിക്കും. നെൽവയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ നെൽകൃഷിക്കായി സ്വന്തമായോ, മറ്റു കർഷകർ അല്ലെങ്കിൽ ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അവർക്കും റോയൽറ്റി അനുവദിക്കും. മൂന്നുവർഷം തുടർച്ചയായി ഭൂമി തരിശിട്ടാൽ റോയൽറ്റിയ്ക്ക് അർഹത ഉണ്ടായിരിക്കില്ല. വീണ്ടും കൃഷി ആരംഭിക്കുകയാണെങ്കിൽ റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.

അപേക്ഷകൾ അയയ്ക്കാം

റോയൽറ്റിക്കുള്ള അപേക്ഷ www.aims.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണം.

കർഷകർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച്  സ്വന്തമായോ, അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.

നെൽകൃഷിയുടെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൂടുതൽ  സ്ഥലങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കാനും സർക്കാർ ആഹ്വാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കൃഷിഭൂമി വികസിപ്പിക്കുകയും, തരിശുഭൂമിയിൽ കൃഷി ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നു.

കാർഷിക മേഖലയ്ക്കൊപ്പം കർഷകരേയും സംരക്ഷിച്ച് കൃഷിയെ ഒരു സംസ്കാരമായി വളർത്താനാണു സർക്കാറിന്റെ ഉദ്ദേശം.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?

kerala #thefirststate #toprovide #royalty #benefits #forfarmers

English Summary: Kerala, the first state in the country to provide royalty for paddy fields

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds