എല്ലാ ഉപഭോക്താക്കൾക്കും 3000 ലിറ്റർവരെ കുടിവെള്ളം സൗജന്യമായിരിക്കുമെന്ന് ജല അതോറിറ്റി ശുപാർശ. അതിനുമുകളിൽ സ്ളാബ് തിരിച്ചാകും നിരക്ക് നിശ്ചയിക്കുക. സംസ്ഥാനത്ത് കുടിവെള്ളനിരക്ക് അവസാനമായി കൂട്ടിയത് 2014-ലാണ്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നിലൊന്നുമാത്രമാണ് വരവായി ലഭിക്കുന്നത്. 1000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ 24 രൂപയോളം ചെലവാകും. എന്നാൽ, ഒമ്പതുരൂപയാണ് വരുമാനം.
3000 ലിറ്ററിനുമുകളിൽ വിവിധ സ്ലാബുകളെ അടിസ്ഥാനമാക്കി നിരക്ക് കൂട്ടണം എന്നാണ് തീരുമാനം. 1200 കോടിയോളം രൂപയുടെ കുടിശ്ശിക അതോറിറ്റിക്കുണ്ട്. വർഷം 300 കോടിയോളം രൂപ വൈദ്യുതചാർജ് ഇനത്തിൽ വരുന്നുണ്ട്.
Share your comments