സംസ്ഥാനത്ത് ചില ഇടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും, എന്നാൽ കാലവർഷത്തിന് സമാനമായ മഴ ഈ മാസം 20 വരെ ലഭിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ മാസത്തെ മഴക്കുറവ് ജൂലൈ മാസത്തിൽ ഒരു പരിധി വരെ പരിഹരിച്ചെങ്കിലും ഈ മാസത്തെ കടുത്ത ചൂട് ആശങ്കകൾക്ക് കാരണമാവും, കാലവർഷത്തിലെ ആദ്യ 2 മാസങ്ങളിൽ സാധാരണയായി ലഭിക്കേണ്ടതിലും 35% മഴ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്.
അതിന് പുറമെയാണ് നിലവിൽ കേരളത്തിൽ വേനലിന് സമാനമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ താപ സൂചിക ഹീറ്റ് ഇൻഡക്സ് 40ൽ കൂടുതലാണ്. താപനില 30 നും 34നും മധ്യേയാണ്. അൾട്രാ വയലറ്റ് രശ്മികൾ നേരിട്ട് പതിക്കുന്ന അവസ്ഥ നിലവിലുണ്ടെന്ന് കാലാവസ്ഥ നീരിക്ഷകർ പറയുന്നു. കേരളത്തിൽ ഇന്നലെ പുനലൂരാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും കനത്ത ചൂട് അനുഭവപ്പെട്ടു.
ബന്ധപ്പെട്ട വാർത്തകൾ: കേരള സർക്കാർ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനായി 'അതിഥി പോർട്ടൽ' ഇന്ന് ആരംഭിക്കും
Pic Courtesy: Pexels.com
Share your comments