<
  1. News

കേരളത്തിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കായി പ്രത്യേക ആശുപത്രികൾ ആരംഭിക്കും

കേരളത്തിലെ 4 ജില്ലകളിൽ ആദ്യമായിQueer Friendly hospital ആശുപത്രികൾ ആരംഭിക്കും. ഇത്തരത്തിലുള്ള ആശുപത്രികൾ ആദ്യമായാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്, കേരള ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'ക്വീർ ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്' നടപ്പിലാക്കുന്നത്.

Raveena M Prakash
Kerala will launch 4 hospital dedicated to transgender people
Kerala will launch 4 hospital dedicated to transgender people

കേരളത്തിലെ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളുടെയും, ക്വിയർ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള സർക്കാർ സംസ്ഥാനത്ത് 'ക്വീർ ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്' നടപ്പിലാക്കാൻ ഒരുങ്ങുന്നു; കേരള ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് 'ക്വീർ ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്' നടപ്പിലാക്കുന്നത്.

ട്രാൻസ്‌ജെൻഡർ, ക്വിയർ എന്നി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേരള ആരോഗ്യ വകുപ്പ് അഭിപ്രായപ്പെട്ടു. ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും എല്ലാ സേവനങ്ങളും പ്രാപ്യമാകുന്ന ആരോഗ്യ സംവിധാനത്തിനായുള്ള സർക്കാരിന്റെ കാഴ്ചപ്പാടാണ് ഇതിന്റെ അടിസ്ഥാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അഭിപ്രായപ്പെട്ടു. കേരളത്തിലെ 4 ജില്ലകളിൽ ആദ്യമായി Queer Friendly hospital ആശുപത്രികൾ ആരംഭിക്കും. ഇത്തരത്തിലുള്ള ആശുപത്രികൾ ആദ്യമായാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിന് ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വീണാ ജോർജ്ജ് ഓദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് നഴ്സിംഗ് മേഖലയിൽ സംവരണം അനുവദിച്ചതും ആരോഗ്യ മന്ത്രി എടുത്തു പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യ സംരംഭം സംസ്ഥാനത്തിലെ പ്രധാന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ നാല് ജില്ലകളിലായി ആരംഭിക്കും. ഈ ജില്ലകളിലെ ഹെൽത്ത് കെയർ ജീവനക്കാർക്ക് ജനറൽ ആശുപത്രികൾ Queer സൗഹൃദ ഇടങ്ങളായി മാറുമെന്ന് ഉറപ്പാക്കാൻ ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. ഈ സംരംഭം കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ പ്രയത്‌നങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി ലിങ്ക് വർക്കർ (CLW) പദ്ധതി മേൽപ്പറഞ്ഞ ജില്ലകളിൽ ആരംഭിച്ചിട്ടുണ്ട്.

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയും ഹെൽത്ത് കെയർ സിസ്റ്റവും തമ്മിലുള്ള വിടവ് നികത്തുന്നതിൽ കമ്മ്യൂണിറ്റി ലിങ്ക് വർക്കർമാർ നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.  സമൂഹത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾ അഭിമുഖീകരിക്കുന്ന നിരവധി തടസ്സങ്ങൾ കണക്കിലെടുത്ത് ആവശ്യമായ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം ഈ സപ്പോർട്ട് വർക്കർമാർ സുഗമമാക്കും. ആരോഗ്യ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ആശുപത്രികളിൽ കാര്യക്ഷമമായി മാർഗനിർദേശവും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവരുടെ സാന്നിധ്യം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 'ക്വീർ-ഫ്രണ്ട്ലി ഹോസ്പിറ്റൽ ഇനിഷ്യേറ്റീവ്' നടപ്പിലാക്കിയതോടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത കേരളം പ്രകടിപ്പിക്കുകയാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: തക്കാളി വില സെപ്തംബർ വരെ കുറയില്ല, ഉടൻ തന്നെ കിലോയ്ക്ക് 200 രൂപ കടക്കും 

Pic Courtesy: Facebook

English Summary: Kerala will launch 4 hospital dedicated to transgender people

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds