ഇന്ത്യ ടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ മികച്ച ക്ഷീരോല്പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം സംസ്ഥാന ക്ഷീരവികസനവകുപ്പ് മന്ത്രി കെ രാജു ഏറ്റുവാങ്ങി.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ്ങില്‍ നിന്നും മന്ത്രി പരുസ്കാരം സ്വീകരിച്ചു. സംസ്ഥാന ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് സംബന്ധിച്ചു.
നാടന്‍ പശുക്കളുടെ സംരക്ഷണം, വാണിജ്യാടിസ്ഥാനത്തിലുള്ള പാല് ഉല്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കായി 68 കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിക്കു സമര്‍പ്പിച്ചു.
Share your comments