<
  1. News

ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

എറണാകുളം : ഖാദി ബോർഡിലെ തൊഴിലാളികൾക്ക് ലാഭവിഹിതം നൽകുമെന്നു മന്ത്രി ഇ പി ജയരാജൻ കലൂരിൽ ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

K B Bainda
khadi fashion
മന്ത്രി ഇ പി ജയരാജൻ , ടി ജെ വിനോദ് എം എൽ എ , ശോഭന ജോർജ് തുടങ്ങിയവർ ഖാദി ഉത്പന്നങ്ങൾ നോക്കിക്കാണുന്നു.

എറണാകുളം : ഖാദി ബോർഡിലെ തൊഴിലാളികൾക്ക്  ലാഭവിഹിതം നൽകുമെന്നു മന്ത്രി ഇ പി ജയരാജൻ  കലൂരിൽ ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

കോവിഡ് കാലത്ത് മാസ്ക്ക് നിർമ്മിച്ച്‌ വിറ്റതിലൂടെ ലഭിച്ച 23.5 അഞ്ച് കോടി രൂപയിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. പ്രകൃതിദത്തമായ അനുഗ്രഹീത ഉല്പന്നമാണ് ഖാദി സ്വാതന്ത്ര്യ കാലഘട്ടങ്ങളിൽ ദേശീയ ബോധവും ദേശീയ അംഗീകാരത്തിന്റെയും ഉപയോഗത്തിന്റെയും ഭാഗമാളുള്ള ഉൽപ്പന്നമാണ്. 

അതിനാൽ  ഖാദിയെ  പ്രോത്സാഹിപ്പിക്കേണ്ടത് പൊതുവായിട്ടുള്ള ആവശ്യമാണ്. ദേശീയ ബോധവും ഐക്യവും ശക്തിപ്പെടുത്താൻ ഖാദി പ്രസ്ഥാനത്തിന് കഴിയും. ഖാദിയുടെ പ്രചാരണവും ഉപയോഗവും ശക്തിപ്പെടുത്തണം എന്നും മന്ത്രി പറഞ്ഞു.

ഖാദി തൊഴിലാളികൾക്ക് മിനിമം വേതനം ലഭ്യമാക്കാനും  ഉൽസബത്ത വർധിപ്പിക്കാനും സർക്കാർ നടപടി സ്വീകരിച്ചു. ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഖാദി തൊഴിലാളികൾക്ക് നല്കാൻ വേണ്ട നടപടി സ്വീകരിക്കും .  ആധുനിക കാലഘട്ടത്തിന്റെ ആവശ്യത്തിന നുസരിച്ചു നൂതന പദ്ധതികൾ ഖാദി ബോർഡ് സ്വീകരിക്കുകയാണെന്നും  മന്ത്രി പറഞ്ഞു.

മാറി വരുന്ന അഭിരുചിക്കനുസരിച്ചു നൂതന ഫാഷനുകളിൽ വൈവിധ്യമാർന്ന ഖാദി വസ്ത്ര ങ്ങളും  ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച്‌ ഡിസൈനിലും ഫാഷനിലും വസ്ത്ര ങ്ങൾ രൂപകല്പന ചെയ്ത് തയ്യാറാക്കി നൽകും. 

രാഷ്ട്രീയ പാർട്ടികളുടെ  ഹാരവും ഖാദി ഉല്പാദിപ്പിക്കുണ്ട്. കലൂരിൽ ആരംഭിച്ചിരിക്കുന്ന ഡിസൈനർ സ്റ്റുഡിയോയിൽ ട്രെൻഡി ഖാദി വസ്ത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും . സ്റ്റുഡിയോയോട് ചേർന്ന് ഖാദി ഗ്രാമ വ്യവസായ മേഖലയിൽ പ്രകൃതിദത്തമായി ഉല്പാദിപ്പി ക്കുന്ന സൗന്ദര്യ വസ്തുക്കൾ ഉപയോഗിച്ചുള്ള ഖാദി ബ്യൂട്ടി സെന്ററും പ്രവർത്തനം ആരംഭിക്കും. 

ചടങ്ങിൽ കസ്റ്റമൈഡ് സാരിയുടെയും ഖാദി ബ്രാൻഡ് ഷർട്ടായ സഖാവിന്റെയും വിപണ ഉദ്ഘാടനവും നടത്തി. കൂടാതെ ഖാദിമാൻ,  ഖാദി മങ്ക പുരസ്കാരവും വിതരണം ചെയ്തു. ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ്‌ ഡി പി എംഡി പി ശ്യാമള  , ഖാദി ബോർഡ് ചെയർമാൻ ഡോ കെ എ രതീഷ് , ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്, കൗൺസിലർ രജനി മണി, ഖാദി വർക്കേർഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് അധ്യക്ഷ സോണി കോമത് , ഖാദി ബോർഡ് ഡയറക്ടർ കെ എസ്‌ പ്രദീപ്കുമാർ , മെമ്പർമാരായ ടി എൽ  മാണി , ടി വി ബേബി എന്നിവർ പങ്കെടുത്തു

English Summary: Khadi Fashion Designer Studio was inaugurated by Minister EP Jayarajan

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds