സംസ്ഥാനത്ത് ആവശ്യത്തിന് മഴ ലഭിക്കുന്നതുവരെ ഖാരിഫ് വിളകളുടെ വിതയ്ക്കൽ നിർത്തിവയ്ക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ കർഷകർക്ക് നിർദ്ദേശം നൽകി. രാജ്യത്തിൽ തന്നെ തുവര പരിപ്പ് , പഞ്ചസാര എന്നിവയുടെ ഏറ്റവും വലിയ ഉത്പാദകരാണ് മഹാരാഷ്ട്ര. അതോടൊപ്പം, പരുത്തി സോയാബീൻസ് തുടങ്ങിയവയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് ഈ സംസ്ഥാനം.
സംസ്ഥാനത്ത് ജൂണിൽ ലഭിക്കേണ്ട സാധാരണ മഴയുടെ 11% മാത്രമാണ് ഇവിടെ ലഭിച്ചത്, ഖാരിഫ് വിതയ്ക്കലിന്റെ 1% മാത്രമാണ് ഇതുവരെ പൂർത്തിയായത്. കാലവർഷം വൈകിയ സാഹചര്യത്തിൽ അടിയന്തര നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന കൃഷി വകുപ്പ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം സംഘടിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മൺസൂണിന്റെ സാധാരണ സമയം രാജ്യത്ത് വൈകുകയാണ് എന്ന് കേന്ദ്രം വ്യക്തമാക്കി.
ഐഎംഡിയുടെ കണക്കനുസരിച്ച്, സംസ്ഥാനത്ത് ഇപ്പോൾ ജൂൺ 24 മുതൽ 25 വരെയായിരിക്കും പുതിയ മൺസൂൺ എന്ന് കൃഷി കമ്മീഷണർ സുനിൽ ചവാൻ ബുധനാഴ്ച പുറത്തിറക്കിയ ഒദ്യോഗികാ പ്രസ്താവനയിൽ വെളിപ്പെടുത്തി. സംസ്ഥാനത്ത് നെൽവിത്ത് വീണ്ടും വിതയ്ക്കുന്നത് ഒഴിവാക്കാൻ 80-100 മില്ലിമീറ്റർ മഴ ലഭിച്ചതിന് ശേഷം മാത്രമേ വിതയ്ക്കൽ തുടങ്ങാവൂ എന്ന് സംസ്ഥാന സർക്കാർ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മൺസൂൺ മഴയെ തുടർന്ന് നെൽവിത്ത് വിതയ്ക്കൽ പുരോഗമിക്കുന്നു: കൃഷി കമ്മീഷണർ
Pic Courtesy: Pexels.com
Share your comments