കേന്ദ്ര സർക്കാരിന്റെ പദ്ധതി വഴി അക്കൗണ്ടിലേക്ക് പണം എത്തുന്ന പുതിയ സഹായം രണ്ടായിരം രൂപയിൽ നിന്ന് നാലായിരമായി ഉയത്തി. ഇതിനായി ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം. Pradhan Manthri Kissan Samman Nidhi
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കുള്ള അപേക്ഷ ഫോം ഓൺലൈനായി ഡൌൺലോഡ് ചെയ്യാം, അല്ലെങ്കിൽ അടുത്തുള്ള അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്.
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ സമർപ്പിച്ച്, വെരിഫിക്കേഷൻ പൂർത്തിയായ ശേഷം പണം ഗഡുക്കളായി നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുന്നതാണ്.
ചെറുകിട നാമമാത്രമായ കർഷകരെ സംബന്ധിച്ച് വളരെയേറെ സഹായകരമായ ഒരു പദ്ധതിയാണിത്. തിരിച്ചടവ് ആവശ്യമില്ലാത്ത ഈ ധനസഹായം കേന്ദ്ര സർക്കാർ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ്. ഇത് 3 ഗഡുക്കളായാകും അക്കൗണ്ടിലേക്ക് അയക്കുക. ഇത് ക്രെഡിറ്റ് ആകുന്നത് 4 മാസം കൂടുമ്പോഴാണ്. സാധാരണക്കാർ റേഷൻകാർഡ് രേഖയായി ഉപയോഗിക്കാം.
ഒരു റേഷൻ കാർഡിൽ ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ എന്നായിരുന്നു ധാരണ, എന്നാൽ ഒരു റേഷൻ കാർഡിൽ 2 കുടുംബങ്ങൾ ആണെങ്കിൽ അവർക്ക് സ്വന്തമായി കൃഷി ഭൂമി ഉണ്ടെങ്കിൽ, അതിന്റെ കരം അടച്ചവർക്കും ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്. കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാം. പേര് തിരുത്താനും പുതുതായി രജിസ്റ്റർ ചെയ്യാനും സാധിക്കും. അപേക്ഷിച്ചതിന് ശേഷം ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, ബാങ്ക് പാസ്‌ബുക്ക്, മറ്റു വിശദവിവരങ്ങൾ എന്നിവ പൂരിപ്പിച്ച അപേക്ഷ ഫോറം കൃഷി ഭവനിൽ സമർപ്പിക്കണം.
കിസാൻ സമ്മാൻ പദ്ധതി എന്ത് ?What is Kisan Samman Scheme?
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നിലവില്‍ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആനുകൂല്യങ്ങൾ ലഭിക്കുന്നതെങ്ങനെ?
പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുംBenefits under the scheme will go directly to the beneficiary's bank account. ഇതേസമയം തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദേശങ്ങളായി കര്‍ഷക ഡേറ്റാ ബാങ്കില്‍ നല്‍കിയിട്ടുളള മൊബൈല്‍ നമ്പറിലും ലഭിക്കും. 2018- 19 വര്‍ഷത്തെ ആദ്യഗഡുവായ 2,000 രൂപയുടെ കാലാവധി 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ്.
സ്വന്തം കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നല്‍കേണ്ടത്.
രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും.പദ്ധതിയിലേക്ക് നിശ്ചിത സമയപരിധിക്കുളളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലെത്തും.
ആർക്കൊക്കെ ആനുകൂല്യം ലഭിക്കില്ല.
സ്വന്തമായ സ്ഥാപനത്തോടനുബന്ധിച്ചുളള വസ്തു ഉടമകള്‍ക്ക് ആനൂകൂല്യം ലഭിക്കില്ല.മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, മേയര്‍മാര്‍, എംപിമാര്‍, ഭരണഘടന സ്ഥാപനങ്ങളില്‍ നിലവിലുളളതും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല .Ministers, legislators, district panchayat presidents, mayors, MPs and officials who are already in the constituent establishments cannot apply for the scheme.
സംസ്ഥാന സര്‍ക്കാരില്‍ സര്‍വീസിലുളളവരിലും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ (ക്ലാസ് നാല് ഗ്രൂപ്പ് ഡി ഒഴികെ) തുടങ്ങിയവരും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല കേന്ദ്ര- സംസ്ഥാന- സ്വയം ഭരണ സര്‍വീസില്‍ നിന്ന് വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ലഭിക്കുന്നവരും പ്രഫഷനല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു (രജിസ്റ്റര്‍ ചെയ്ത്) ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്‍റ് തുടങ്ങിയവര്‍ക്കും അവസാന അസസ്മെന്‍റ് വര്‍ഷം ആദായ നികുതി അടച്ചവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാനമന്ത്രി ഫസൽ ഭീമ യോജന കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; വിളനാശം സ്മാർട്ട് ഫോണിൽ പകർത്തി അപ്ലോഡ് ചെയ്താൽ മതി. ഇന്‍ഷുറന്‍സ് സ്‌കീം ഉടന്‍ ലഭ്യമാവും
Share your comments