1. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ചെറുകിട നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര. കൂടുതൽ വരുമാനം, സാമ്പത്തിക സുരക്ഷിതത്വം, നിക്ഷേപ കാലാവധി അവസാനിക്കുമ്പോൾ ഇരട്ടി പണം നേടാനും ഈ കേന്ദ്രസര്‍ക്കാര്‍ പദ്ധതി വഴി സാധിക്കും. തപാൽ വകുപ്പിന് കീഴിലുള്ള ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുന്ന കുറഞ്ഞ തുക 1000 രൂപയാണ്. 9 വർഷവും 7 മാസവുമാണ് നിക്ഷേപ കാലാവധി. 7.5 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപ കാലാവധി തീരുന്നതിന് മുമ്പ് നിക്ഷേപം പിന്‍വലിക്കണമെങ്കിൽ തപാൽ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ സാധിക്കും.
കൂടുതൽ വാർത്തകൾ: LPG Gas Price Today : ആശ്വാസം! എൽപിജി സിലിണ്ടറിന് വില കുറച്ചു
2. ഉത്സകെ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി ചോലവയല്‍ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി മാനന്തവാടി നഗരസഭ ചെയർപേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ കുടുംബശ്രീയുടെ ഗോത്ര മേഖലയിലെ കാര്‍ഷിക ഗ്രൂപ്പുകളുടെ പാടങ്ങളിലാണ് കൊയ്ത്തുത്സവം ആരംഭിച്ചത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക, പഴയ കാല കാര്‍ഷിക പെരുമയെ പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് കുടുംബശ്രീ കൊയ്ത്തുത്സവം സംഘടിപ്പിക്കുന്നത്.
3. കാര്‍ഷിക സര്‍വ്വകലാശാല ആരംഭിച്ച നൂതന കോഴ്‌സുകളുടെ ഭാഗമായി ഇ പഠന കേന്ദ്രം ‘ഹൈടെക് അഗ്രിക്കള്‍ച്ചര്‍, IOT & ഡ്രോണ്‍സ്’ എന്ന വിഷയത്തില്‍ 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ ഫീസ് - 100 രൂപ, കോഴ്‌സ് ഫീസ് - 35,000 രൂപ. ഫോൺ: 8547837256, 0487-2438567.
4. കർഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ മുഴുവന്‍ പാടശേഖരങ്ങളിലും സന്ദര്‍ശനം നടത്തുമെന്ന് കാസർകോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അതത് പഞ്ചായത്ത് നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കൂടാതെ, ചന്ദ്രഗിരി പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി ചെക്ക് ഡാം പണിയണമെന്ന് യോഗത്തില്‍ ആവശ്യമുയർന്നു. ചെക്ക് ഡാം പണിയുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് ഇറിഗേഷന്‍ വകുപ്പ് മറുപടി നൽകി. അതേസമയം, കൃഷി ഉപകരണങ്ങള്‍ കൃഷി വകുപ്പ് നല്‍കുന്നുണ്ടെങ്കിലും അതിന്റെ റിപ്പയര്‍ ചെയ്യുന്നതിനാവശ്യമായ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ യഥാസമയം കിട്ടുന്നില്ലെന്ന പരാതി കർഷകർ യോഗത്തില്‍ ഉന്നയിച്ചു. ഇതിനും ഉടൻ പരിഹാരം കാണും.
Share your comments