
കേരളത്തിലെ അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം സംഘടിപ്പിക്കുന്നു. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ ആഭിമുഖ്യത്തിലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം സംഘടിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ കര്‍ഷകരേയും സ്‌കീമില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അര്‍ഹരായ കര്‍ഷകര്‍ക്ക് അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കൃഷിഭവനുകള്‍ക്ക് അര്‍ഹരായ കര്‍ഷകരുടെ വിവരങ്ങള്‍ ബാങ്ക് ശാഖകളില്‍ നല്‍കാം. വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ (പലിശ സബ്‌സിഡി കഴിച്ച്) 4% പലിശയ്ക്ക് ലഭ്യമാണ്.
Share your comments