
കേന്ദ്ര സർക്കാർ നൽകുന്ന ഏറ്റവും വലിയൊരു ആനുകൂല്യമാണ് കിസാൻ സമ്മാൻനിധി. നമ്മുടെ രാജ്യത്തെ ചെറുകിട നാമമാത്ര കർഷകർക്കാണ് ഈ ആനുകൂല്യം ലഭിച്ചു വരുന്നത്. വർഷത്തിൽ 3ഘടുക്കളായി 6000 രൂപയാണ് ഇതിലൂടെ നൽകി വരുന്നത്. ലോക് ഡൗൺ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയമായതിനാൽ ഈ വർഷത്തെ ഘടുക്കൾ വേഗത്തിൽ നൽകിയിരുന്നു.
അതിനാൽ 2021 വർഷത്തെ ആദ്യഘടു ഡിസംബറിൽ ആരംഭിക്കാനാണ് സാധ്യത. എന്നാൽ ചിലർ ഈ പദ്ധതിയുടെ ആനുകൂല്യം അർഹതയില്ലാതെ കൈപറ്റുന്നതായി കണ്ടെത്തിയതിനാൽ അനർഹരായവരിൽ നിന്ന് ഈ ആനുകൂല്യം തിരിച്ചു വാങ്ങുന്നതാണ്. ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അർഹതപ്പെട്ടവർ മാത്രം പുതുതായി അപേക്ഷ സമർപ്പിക്കുക.
കാരണം 2018 മുതൽ ആരംഭിച്ച ഈ പദ്ധതിയിലേക്ക് 2400 കോടിയോളം രൂപ അനർഹരായവരാണ് കൈപറ്റിയതെന്നാണ് ഇപ്പോൾ കിസാൻ സമ്മാൻ നിധിപോർട്ടലിൽ കാണാൻ സാധിക്കുന്നത്. സർക്കാർ ജീവനക്കാരും, കൃഷിഭൂമി ഇല്ലാത്തവരും, വ്യാജരേഖകൾ തയ്യാറാക്കിയുമാണ് ഇതിൽ നിന്ന് ആനുകൂല്യം കൈപ്പറ്റിയിരിക്കുന്നത്.
Share your comments