കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഈ മാസം 17ന് കാട വളർത്തൽ, 18 ന് താറാവ് വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം നേടാം.
ഈ ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ 9188522706 എന്ന വാട്സപ്പ് നമ്പറിൽ പേരും പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിഷയവും സന്ദേശമയച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.
ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മുഖാന്തരം ഈ മാസം 15ന് മിക്സഡ് ഫാമിംഗ് എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ പരിശീലന ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188522708 എന്ന നമ്പറിൽ വിളിച്ചോ, സന്ദേശം അയച്ചോ രജിസ്റ്റർ ചെയ്യാം.
Share your comments