<
  1. News

അക്കൗണ്ടില്‍ പണമില്ലെങ്കിലും 10,000 രൂപ വരെ പിന്‍വലിക്കാവുന്ന ഈ ബാങ്ക് അക്കൗണ്ടിനെ കുറിച്ചറിയാം

സാധാരണയായി ബാങ്ക് അക്കൗണ്ട് തുടങ്ങുകയാണെങ്കിൽ, അക്കൗണ്ടിൽ മിനിമം ബാലൻസ് വയ്‌ക്കേണ്ടത് നിർബന്ധമാണ്. ഇതിന് സാധിക്കാതെ അക്കൗണ്ട് ഉപേക്ഷിച്ചവർ നിരവധിയുണ്ടാകും. എന്നാൽ സീറോ ബാലൻസ് അക്കൗണ്ട് ആരംഭിച്ച് ആവശ്യമുള്ളപ്പോൾ 10,000 രൂപ പിൻവലിക്കാൻ സാധിക്കുന്ന ഒരു അക്കൗണ്ടിനെ കുറിച്ചാണ് വിശദമാക്കുന്നത്.

Meera Sandeep
PM Jan Dhan Yojana
PM Jan Dhan Yojana

സാധാരണയായി ബാങ്ക് അക്കൗണ്ട് തുടങ്ങുകയാണെങ്കിൽ, അക്കൗണ്ടിൽ മിനിമം ബാലൻസ് വയ്‌ക്കേണ്ടത് നിർബന്ധമാണ്.  ഇതിന് സാധിക്കാതെ അക്കൗണ്ട് ഉപേക്ഷിച്ചവർ നിരവധിയുണ്ടാകും. എന്നാൽ സീറോ ബാലൻസ് അക്കൗണ്ട് ആരംഭിച്ച് ആവശ്യമുള്ളപ്പോൾ 10,000 രൂപ പിൻവലിക്കാൻ സാധിക്കുന്ന ഒരു  അക്കൗണ്ടിനെ കുറിച്ചാണ് വിശദമാക്കുന്നത്.

2014 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രധാനമന്ത്രി ജന്‍-ധന്‍ യോജന അക്കൗണ്ട് പ്രഖ്യാപിച്ചത്. ബാങ്കിംഗ്, പണമടയ്ക്കല്‍, ക്രെഡിറ്റ്, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതി എട്ടാം വർഷം പൂർത്തായക്കുമ്പോൾ രാജ്യത്ത് ആകെ 46.3 കോടി ജൻ-ധൻ യോജന അക്കൗണ്ടുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിൽ 25.7 കോടി അക്കൗണ്ടുകളും (55.6ശതമാനം) സ്ത്രീകളുടെ പേരിലാണ്. 30 കോടി അക്കൗണ്ടുകളും ഗ്രാമീണ, സെമി അർബൻ മേഖലകളിലാണ്.

ബന്ധപ്പെട്ട വാർത്തകൾ: PM Kusum Yojana: സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിന് മികച്ച സബ്‌സിഡി, ആർക്കൊക്കെ അപേക്ഷിക്കാം!

പ്രധാനമന്ത്രി ജന്‍-ജന്‍ യോജന സീറോ ബാലന്‍സ് അക്കൗണ്ടാണ്. അക്കൗണ്ട് ഉടമകൾക്ക് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. അക്കൗണ്ട് ആരംഭിച്ച് 6 മാസം പൂര്‍ത്തിയായവര്‍ക്ക് 10,000 രൂപയാണ് പിന്‍വലിക്കാനാവുക. 6 മാസം പൂര്‍ത്തിയാവാത്തവര്‍ക്ക് നിബന്ധനകളില്ലാതെ 2,000 രൂപ പിന്‍വലിക്കാന്‍ സാധിക്കും. നേരത്തെ 5,000 രൂപയായിരുന്ന ഓവർഡ്രാഫ്റ്റ് പരിധി പിന്നീട് 10,000 രൂപയാക്കി ഉയർത്തുകയായിരുന്നു. നേരത്തെ 60 വയസുള്ളവരെ പ്രായമുള്ളവർക്കാണ് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാൻ സാധിച്ചിരുന്നത്. ഇത് 65 വയസ്സായും ഉയര്‍ത്തി.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി ഫസൽ ബീമാ യോജന - വേഗം അപേക്ഷിക്കുക Pradhan Mantri Fasal Bima Yojana #narendramodi #krishijagran #agriculture #farming #farmer

പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭിക്കും. അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ 30,000 രൂപ ഇൻഷൂറൻസ് ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് തുക വ്യത്യാസപ്പെടും. 2014 ആഗസ്റ്റ് 15നും 2015 ജനുവരി 31നും ഇടയിൽ അക്കൗണ്ട് എടുത്തവർക്ക് 1 ലക്ഷമാണ് അപകട ഇൻഷൂറൻസ് ലഭിക്കുക. ഏത് ബാങ്കിലാണോ ജൻ-ധൻ അക്കൗണ്ട് ആരംഭിക്കുന്നത് പ്രസ്തുത ബാങ്ക് നൽകുന്ന പലിശ അനുവദിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാൻ മന്ത്രി മുദ്ര യോജന Pradhan Mantri MUDRA Yojana : ഈ സർക്കാർ പദ്ധതി 10 ലക്ഷം വരെ വായ്പ നൽകുന്നു; മുദ്ര വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അറിയുക

മറ്റ് പ്രത്യേകതകൾ ദേശസാൽകൃത ബാങ്കുകളിലും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും പ്രധാനമന്ത്രി ജൻ-ധൻ യോജന അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് ഉടയമക്ക് റൂപേ ഡെബിറ്റ് കാര്‍ഡ് സൗജന്യമായി അനുവദിക്കും. മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങളും ലഭിക്കും. ജൻ ധൻ അക്കൗണ്ടിൽ മാസത്തിൽ നടത്താവുന്ന ഇടപാടുകൾക്ക് പരിധിയില്ല. മാസത്തിൽ അക്കൗണ്ട് ബാലൻസ് നിലനിർത്തേണ്ട എന്നതും ഗുണകരമാണ്.

ബാങ്ക് അക്കൗണ്ടില്ലാത്ത ഇന്ത്യക്കാർക്കായുള്ള പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ അക്കൗണ്ട്. ചുരുങ്ങിയ പ്രായപരിധി 10 വയസാണ്. ദേശസാൽകൃത ബാങ്കുകളിൽ അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേര്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയിൽ രേഖ പ്രധാനമന്ത്രി ജന്‍ ധന്‍ അക്കൗണ്ട് ആരംഭിക്കാൻ ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചും ഫോട്ടോയോട് കൂടി ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത കത്തും ഹാജരാക്കി ജന്‍ധന്‍ അക്കൗണ്ട് എടുക്കാം.

English Summary: Know this bank account, you can withdraw up to Rs10,000 even if there is no money in the account

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds