
കൊല്ലം: ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞതിന്റെ റെക്കോഡ് നേട്ടത്തിനരികെയാണ് കൊല്ലം സ്വദേശി ജോൺകുട്ടി. കൊല്ലം, അഞ്ചലിലെ ഇടമുളക്കൽ പഞ്ചായത്തിലെ ജോൺകുട്ടിയുടെ പുരയിടത്തിലാണ് ചക്ക വിളഞ്ഞത്. 51.5 കിലോ തൂക്കവും 97 സെന്റീമീറ്റർ നീളവുമുണ്ട്.

അസാധാരണ വലുപ്പമുള്ള തേൻവരിക്കച്ചക്ക ബന്ധുക്കളുടെ സഹായത്തോടെയാണ് ജോൺകുട്ടി കയറിൽക്കെട്ടി ഇറക്കിയത്. തുടർന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളിൽ ചക്കയളക്കാൻ ഗിന്നസ് റെക്കോഡ്സ് അധികൃതർ എത്തുമെന്ന് ജോൺകുട്ടി പറഞ്ഞു.
പുണെയിൽനിന്നുള്ള ചക്കയ്ക്കായിരുന്നു ഇതുവരെ ഗിന്നസ് റെക്കോഡ്. 42.72 കിലോ തൂക്കവും 57.15 സെന്റീമീറ്റർ നീളവുമുള്ള ചക്ക 2016-ലാണ് പുണെയിലുണ്ടായത്.
Share your comments