കൊരട്ടി പ്രദേശത്തെ പ്രധാന നീർത്തടമായ കൊരട്ടിപാടത്തിനു വർഷങ്ങളായുള്ള അവഗണയിൽനിന്നു മോചനം നൽകുന്നതിനുള്ള അവസാന പ്രവർത്തനങ്ങൾ തുടങ്ങി. അന്നമനട കൊരട്ടി പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള പ്രധാന പാടശേഖരമാണ് കൊരട്ടിചിറ. കുലയിടം, ചെറുവാളൂർ, വെസ്റ്റ് കൊരട്ടി പാടശേഖരങ്ങൾ ഉൾപ്പെടുന്ന കൊരട്ടിച്ചാലിലെ തോട് മഴക്കാലങ്ങളിൽ കരകവിയന്നതു മൂലം വര്ഷങ്ങളായി ഇവിടെ നെൽകൃഷി നശിച്ചു പോകുകയാണ് പതിവ്. വർഷാവർഷം നടത്തുന്ന തടയണ നിർമാണത്തിനും അരികു കെട്ടലിനും യാതൊരു പരിഹാരവും നല്കാൻ കഴിഞ്ഞില്ല. നെൽകൃഷി മാറ്റി കപ്പ, വാഴ തുടങ്ങിയ വിളകൾ പരീക്ഷിച്ചെങ്കിലും അവിടെയും വെള്ളക്കെട്ടു നാശനഷ്ടങ്ങൾ ഉണ്ടാക്കിയതോടെ ജനങ്ങൾ ദുരിതത്തിലായി.
രാഷ്ട്രീയ കൃഷി വികസന യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതി പ്രയോജനപ്പെടുത്തിയാണ് 1000 ഹെക്ടർ വിസ്തീർണമുള്ള ഈ കൃഷിയിടത്തെ സംരക്ഷിക്കുവാൻ പദ്ധതി തയ്യാറാക്കുന്നത്. കൊരട്ടിച്ചാൽ നവികരണത്തിനായി വിവിധങ്ങ ളായ പല പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളത്.കൊരട്ടിച്ചാൽ പാടശേഖരത്തിലെ തോട് വൃത്തിയാക്കി ഇരുവശവും കെട്ടി ഒതുക്കും, കൃഷി ആവശ്യങ്ങൾക്കായി വാഹനങ്ങൾ കൊണ്ടുവരുന്നതിനായി രണ്ടര കി.മീ. ദൂരമുള്ള ഫാം റോഡ് നിർമ്മിക്കും, യന്ത്രങ്ങൾ പാടത്തിലേക്കിറക്കാൻ റാംപുകൾ, ജലലഭ്യതയ്ക്കായി രണ്ട് വലിയ തടാകങ്ങൾ, കൃഷിയ്ക്കും, സമീപത്തെ ഉറവകളിലും ജല ലഭ്യത ഉറപ്പു വരുത്തുവാനായി മൂന്നു തടയണകൾ, തോടിൽ വെള്ളം കെട്ടി നിർത്തുവാനും, ആവശ്യമെങ്കിൽ തുറന്നുവിടുവാനുമായി രണ്ട് ചീർപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതി പ്രകാരം ഇവിടെ നടപ്പാക്കും.5 കോടി രൂപ ചെലവിൽ നാപ്പിലാക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ട പൂർത്തിയായി രണ്ടാം ഘട്ടം നവംബറിൽ ആരംഭിചു പൂർത്തിയാകുന്നതോടെ നെൽകൃഷിയുടെ പഴയകാല പ്രൗഢിയിലേക്ക് കോരട്ടിപാടം തിരിച്ചു വരുമെന്നാണ് ഇവിടത്തെ കർഷകരുടെ പ്രതീക്ഷ.
Share your comments