കോവിഡ് തളർത്തിയ രണ്ടു വർഷങ്ങളിലും പതറാതെ ആരോഗ്യ രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ല. കോവിഡ് കാലത്ത് ആരോഗ്യ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് സേവനങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കാൻ കോവിഡ് - 19 ജാഗ്രത വെബ്‌സൈറ്റിലൂടെ സാധ്യമായി. ജില്ലയില്‍ ആരംഭിച്ച ഈ മാതൃക പിന്നീട് സംസ്ഥാന തലത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഏറ്റെടുത്ത് നടപ്പാക്കി.
രണ്ട് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രം ആക്കി ഉയർത്തിയ അഞ്ച് ആശുപത്രികളും ചുരുങ്ങിയ കാലയളവിൽ ഉദ്ഘാടനം ചെയ്തു. വയലട, മങ്ങാട് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പുതുതായി ഉദ്ഘാടനം ചെയ്തത്. കണ്ണാടിക്കല്‍, കുണ്ടുപറമ്പ്, കണ്ണഞ്ചേരി പൊന്നംകോട്, ഫറോക്ക് എന്നീ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി.
Kozhikode district has made great strides in the field of health in the two years since Covid was paralyzed.
ബന്ധപ്പെട്ട വാർത്തകൾ:സുഗുണ ഡെയ്‌ലി ഫ്രഷ് ഫ്രാഞ്ചൈസി: ചെറിയ നിക്ഷേപത്തിൽ മികച്ച വരുമാനം
(കോംപ്രിഹെൻസീവ് ലാക്റ്റേഷൻ മാനേജ്മെന്റ് സെന്റർ) മുലപ്പാല്‍ ബാങ്ക് പ്രവർത്തനമാരംഭിച്ചതും വലിയ മുന്നേറ്റം ഉണ്ടാക്കി. അമ്മയുടെ രോഗാവസ്ഥ/ മരണം, ആവശ്യത്തിന് പാല്‍ ഉത്പാദനം കുറയുക, കുഞ്ഞിന് മുലപ്പാല്‍ വലിച്ചുകുടിക്കാന്‍ കഴിയാത്ത അവസ്ഥ ഇത്തരം സാഹചര്യങ്ങളില്‍ പൂര്‍ണമായും അണുവിമുക്തമാക്കിയ പാസ്ചുറൈസ്ഡ് ഡോണര്‍ ഹ്യൂമന്‍ മില്‍ക്ക് മുലപ്പാല്‍ ബാങ്കിലൂടെ ലഭ്യമാവുന്നു. കോഴിക്കോട് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലാണ് മുലപ്പാൽ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ:ഇന്നത്തെ ജോലി ഒഴിവുകൾ (17/04/2022)
നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനായി നിയോക്രാഡില്‍ പദ്ധതിയും വകുപ്പ് നടപ്പാക്കി. നവജാത ശിശുക്കള്‍ക്ക് ഉണ്ടാകാവുന്ന ശരീരോഷ്മാവ് കുറയുക, രക്തത്തിലെ ഗ്ലൂക്കോസ് കുറയുക, ഓക്‌സിജന്‍ കുറയുക എന്നീ സാഹചര്യങ്ങളില്‍ അത്യാധുനിക സംവിധാനമുള്ള ആംബുലന്‍സില്‍ പരിചരണം ലഭ്യമാക്കുന്നു. പ്രസവം നടക്കുന്ന ആശുപത്രികളിലെ സംവിധാനങ്ങള്‍ ബന്ധിപ്പിക്കാന്‍ പ്രത്യേകം വെബ്‌സൈറ്റ്, സ്റ്റാഫുകള്‍ക്ക് വിദഗ്ധ പരിശീലനങ്ങള്‍, വിദഗ്ധരുടെ ലേഖനങ്ങള്‍ എന്നിവ www.neocradlekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവ വാര്‍ഡ് (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ്) ആരംഭിച്ചു. ഉത്തരകേരളത്തിലെ അഞ്ച് ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി കോഴിക്കോട് മലാപറമ്പില്‍ റീജ്യണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കാനും വകുപ്പിന് സാധിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വിഷു ദിനത്തിൽ കർഷകർക്കൊപ്പം മന്ത്രി; കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ സന്ദർശിച്ചു
Share your comments