-
-
News
കോഴിക്കോട് കര്‍ഷക പരിശീലനകേന്ദ്ര നിര്‍മ്മാണ പദ്ധതി മെല്ലെപ്പോക്കില്‍
കോഴിക്കോട്- സംസ്ഥാന കൃഷിവകുപ്പിന്റെ പദ്ധതിയായ കര്‍ഷക പരിശീലനകേന്ദ്രത്തിന്റെ (Farmers Training Centre) നിര്‍മ്മാണം പാതിവഴിയില്‍. വടക്കന്‍ കേരളത്തിലെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് ഏകദേശം ഒരു ദശാബ്ദത്തോളം മുമ്പാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
കോഴിക്കോട്- സംസ്ഥാന കൃഷിവകുപ്പിന്റെ പദ്ധതിയായ കര്‍ഷക പരിശീലനകേന്ദ്രത്തിന്റെ (Farmers Training Centre) നിര്‍മ്മാണം പാതിവഴിയില്‍. വടക്കന്‍ കേരളത്തിലെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് ഏകദേശം ഒരു ദശാബ്ദത്തോളം മുമ്പാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
കോഴിക്കോട്, വയനാട് ജില്ലകളില്‍ പരിശീലന കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ സംസ്ഥാന അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ് എക്സ്റ്റന്‍ഷന്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.റ്റി.ഐ.റ്റി) യുടെ സാറ്റലൈറ്റ് കേന്ദ്രം നിര്‍മ്മിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പിന്നീട് 2012 ല്‍ തൃശ്ശൂര്‍ ആസ്ഥാനമായുള്ള ശാസ്ത്ര സാങ്കേതിക-സഹകരണ വകുപ്പിന്റെ (COSTFORD) പങ്കാളിത്തത്തോടെ പദ്ധതിക്കുവേണ്ടുന്ന കെട്ടിടനിര്‍മ്മാണത്തിനായി കൃഷിവകുപ്പ് കരാറുകളില്‍ ഒപ്പുവെച്ചു. ഏകദേശം 96.6 ലക്ഷം രൂപയാണ് കെട്ടിട നിര്‍മ്മാണത്തിനായി കരാറില്‍ പറഞ്ഞിരിക്കുന്നത്.
കരാര്‍ പ്രകാരം 2014 ആഗസ്റ്റ് 31 ന് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണം. എന്നാല്‍ വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും കെട്ടിടനിര്‍മ്മാണം യാഥാര്‍ത്ഥ്യമായില്ല. തൊഴിലാളി പ്രശ്‌നങ്ങളും കരാറുകാരുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമാണ് നിര്‍മ്മാണത്തിന് കാലതാമസം നേരിടാനുള്ള കാരണമായി കോസ്റ്റ്‌ഫോര്‍ഡ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ വിശദീകരണം തേടിയിരുന്നെങ്കിലും കോസ്റ്റ്‌ഫോര്‍ഡില്‍ നിന്നും അനുകൂലമായ മറുപടി ലഭിച്ചില്ലയെന്ന് കൃഷികുപ്പ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം, കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ കോസ്റ്റ്‌ഫോര്‍ഡിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
സെമിനാര്‍ ഹാള്‍, മിനി കോണ്‍ഫെറഡ് ഹാള്‍, ഡെപ്യൂട്ടിങ് റൂം, ലബോറട്ടറികള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഡോര്‍മിറ്ററികള്‍, അടുക്കള, ഡൈനിങ് ഹാളുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് കോസ്റ്റ്‌ഫോര്‍ഡ് നിര്‍ദ്ദേശിച്ച പ്ലാനില്‍ പറയുന്നത്. അധികൃതരുടെ ഈ അനാസ്ഥകാരണം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമായി ബന്ധപ്പെട്ട തുച്ഛമായ സൗകര്യങ്ങളെ ആശ്രയിച്ചാണ് ഇപ്പോള്‍ കര്‍ഷകര്‍ മുന്നോട്ടുപോകുന്നത്.
English Summary: kozhikode karshaka training centre in standstill
Share your comments