<
  1. News

കേരള ബാങ്കിലെ 150 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം നിയമനം

കേരള ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കേരളത്തിലുടനീളമായി ആകെ 150 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. പി.എസ്.സി വഴി നേരിട്ടുള്ള നിയമനമാണ്. ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച് മനസിലാക്കണം.

Meera Sandeep
KPSC Recruitment 2023: Apply for 150 Assistant Manager Vacancies in Kerala Banks

അവസാന തീയതി

നവംബര്‍ 29 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഉദ്യോഗാർഥികൾക്ക് http://keralapsc.gov.in വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

പ്രായപരിധി

18 വയസ് മുതല്‍ 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകളുണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർഥികൾ ബിരുദധാരിയായിരിക്കണം. ഫിനാന്‍സ്/ ബാങ്കിങ്ങില്‍ എം.ബി.എ, എ.സി.എ, എ.സി.എം.എ, എ.സി.എസ്, കോ- ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് ഓഫ് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്.സി എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിക്കുന്നതാണ്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,060 രൂപ മുതല്‍ 69,610 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.

English Summary: KPSC Recruitment 2023: Apply for 150 Assistant Manager Vacancies in Kerala Banks

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds