<
  1. News

കെ ആർ ഗൗരിയമ്മ അന്തരിച്ചു

പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായിരുന്ന രണ്ടു മന്ത്രിസഭകളിൽ കൃഷിമന്ത്രിയും ആയിരുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചു . ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്നു. 102 വയസ്സായിരുന്നു.

K B Bainda
കെ ആർ ഗൗരിയമ്മ
കെ ആർ ഗൗരിയമ്മ

പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായിരുന്ന രണ്ടു മന്ത്രിസഭകളിൽ കൃഷിമന്ത്രിയും ആയിരുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചു . ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്നു. 102 വയസ്സായിരുന്നു.

കേരളത്തിന്‍റെ കമ്യണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേർത്താണ്​ ​സംസ്​ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ മടക്കം.

രക്​തത്തിലെ അണുബാധയെ തുടർന്ന്​ കരമന പി.ആർ.എസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ്​ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ ബാധയില്ലെന്ന്​ പരിശോധനയിൽ സ്​ഥിരീകരിച്ചിരുന്നു.

കേരള രാഷ്​​ട്രീയത്തിലെ സ്​ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്​. ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്​ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡ്​ ഗൗരിയമ്മക്കാണ്​​. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്​.

1919 ജൂ​ൈല 14ന്​ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കളത്തിപ്പറമ്പിൽ രാമ​​െൻറയും പാർവതിയമ്മയുടെയും മകളായാണ്​ ജനനം. തുറവൂർ തിരുമല ദേവസ്വം സ്​കൂളിലും ചേർത്തല ഇംഗ്ലീഷ് സ്​കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്​, സെൻറ്​ തെരേസാസ്​, തിരുവനന്തപുരം ഗവ. ലോ കോളജ്​ എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.
വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്‍റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്​.

1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെ​ട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി. '54ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക്​ ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്​ നേതൃത്വം നല്‍കിയ അതേ വർഷം തന്നെയായിരുന്നു കമ്യൂണിസ്​റ്റ്​ നേതാവ്​ ടി.വി. തോമസുമായുള്ള വിവാഹം.

1964ൽ കമ്യൂണിസ്​റ്റ്​ പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ്​ സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ്​ മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. പാർട്ടിക്കെതിരാത പരാമർശങ്ങളെ തുടർന്ന്​ 1994 ജനുവരിയിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന്​ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്​.എസ്​) എന്ന പാർട്ടിയുണ്ടാക്കി അതി​െൻറ പ്രഥമ ജനറൽ സെക്രട്ടറിയായി. 1996ലും 2001ലും യു.ഡി.എഫ്​ മുന്നണിക്കൊപ്പം ചേർന്ന്​ അരൂരിൽ നിന്ന്​ നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലെ തെര​ഞ്ഞെടുപ്പിൽ അരൂരിൽ ദീർഘകാലത്തിനുശേഷം തോൽവിയറിഞ്ഞു. 2011ലും തോൽവി ആവർത്തിച്ചു. അവസാന കാലത്ത്​ ഇടതുമുന്നണിയുമായി അടുത്തെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന്​ ഗൗരിയമ്മ പരിഭവിച്ചിരുന്നു. ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ 'ആത്​മകഥ'ക്ക്​ 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​.

English Summary: KR Gowriamma passed away

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds